ചെറുപുഷ്പ മിഷൻലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ കോട്ടയം അതിരൂപതാതല ഉദ്ഘാടനo നടന്നു.

കോട്ടയം :ചെറുപുഷ്പ മിഷൻലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ കോട്ടയം അതിരൂപതാതല ഉദ്ഘാടനവും ദീപശിഖാ പ്രയാണവും മോനിപ്പള്ളി സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ നടന്നു. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ മാർ തോമസ് തറയിൽ പിതാവിന്റെ കബറിടത്തിൽ പ്രാർത്ഥിച്ച ശേഷമാണ് ദീപശിഖ പ്രയാണം പുറപ്പെട്ടത്. രാവിലെ 10 മണിക്ക് കൃതജ്ഞതാ ബലിയോടെ മോനിപ്പള്ളിയിൽ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.അതിരൂപതാ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.ക്രിസ്തുവിന്റെ ചൈതന്യം തങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരാകുവാൻ ഓരോ മിഷനറിക്കും കഴിയണമെന്ന് ഉദ്ഘാടന സന്ദേശത്തിൽ പിതാവ് പറഞ്ഞു. കുടുംബത്തിലും സമൂഹത്തിലും സഭയിലും മിഷൻ ചൈതന്യം നിറയ്ക്കാൻ ജൂബിലി വർഷം പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിരൂപതാ സഹായ മെത്രാൻമാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, കോട്ടയം എം പി തോമസ് ചാഴികാടൻ, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മിഷൻലീഗ് സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശ്ശേരിൽ, കോട്ടയം അതിരൂപതാ ഡയറക്ടർ ഫാ. റ്റിനേഷ് പിണർക്കയിൽ, രൂപതാ പ്രസിഡന്റ് റിക്കി ജോസഫ്, ഇടവക വികാരി ഫാ. കുര്യൻ തട്ടാർകുന്നേൽ, മിഷൻലീഗ് മുൻ സംസ്ഥാന ഡയറക്ടർ ഫാ. ജോബി പുച്ചൂകണ്ടത്തിൽ, ജെയിംസ് കൊച്ചുപറമ്പിൽ, ഫാ. തോമസ് ആനിമൂട്ടിൽ, ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് സ്റ്റീഫൻ, പ്രോഗ്രാം ജനറൽ കൺവീനർ ജോബി കൊച്ചുപറമ്പിൽ, ശ്രേയ ആൻ ജോസ്, മൈജോ തെരുവത്ത്, ജോയൽ ജോർജ്, സിസ്റ്റർ ഷൈന എന്നിവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group