വി​​​​ശ്വാ​​​​സ​​​​ത്തി​​​​ല്‍ ആ​​​​ഴ​​​​പ്പെ​​​​ടാ​​​​ന്‍ പ.കു​​​​ര്‍​ബാ​​​​ന​​​​യോ​​​​ടു​​​​ള്ള ഭ​​​​ക്തി സ​​​​ഹാ​​​​യി​​​​ക്കു​​​​o: ബി​​​​ഷ​​​​പ് സാ​​മു​​വ​​ൽ മാ​​​​ര്‍ ഐ​​​​റേ​​​​നി​​​​യോ​​​​സ്

വി​​​​ശ്വാ​​​​സ​​​​ത്തി​​​​ല്‍ ആ​​​​ഴ​​​​പ്പെ​​​​ടാ​​​​ന്‍ പ.കു​​​​ര്‍​ബാ​​​​ന​​​​യോ​​​​ടു​​​​ള്ള ഭ​​​​ക്തി ന​​​​മ്മെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു​​​വെ​​​ന്ന് ബി​​​​ഷ​​​​പ് സാ​​മു​​വ​​ൽ മാ​​​​ര്‍ ഐ​​​​റേ​​​​നി​​​​യോ​​​​സ്. കോ​​​​ട്ട​​​​യം വി​​​​മ​​​​ല​​​​ഗി​​​​രി പാ​​​​സ്റ്റ​​​​റ​​​​ല്‍ സെ​​​​ന്‍റ​​​റി​​​​ല്‍ ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ​​​​കോ​​​​ണ്‍​ഗ്ര​​​​സി​​​​ന് ഒ​​​​രു​​​​ക്ക​​​​മാ​​​​യി​​​​ട്ടു​​​​ള്ള റി​​​​സോ​​​​ഴ്‌​​​​സ് ടീം ​​​​പ​​​​രി​​​​ശീ​​​​ല​​​​ന​​ക്ക​​​​ള​​​​രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ഫാ. ​​​​ജേ​​​​ക്ക​​​​ബ് ജി. ​​​​പാ​​​​ല​​​​യ്ക്കാ​​​​പ്പി​​​​ള്ളി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഫാ. ​​​​ക്ലീ​​​​റ്റ​​​​സ് ക​​​​തി​​​​ര്‍​പ​​​​റ​​​​മ്പി​​​​ല്‍, ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ പൂ​​​​വ​​​​ത്തി​​​​ങ്ക​​​​ല്‍, ഫാ. ​​​​സ്റ്റാ​​​​ന്‍​ലി മാ​​​​തി​​​​ര​​​​പ്പി​​​​ള്ളി എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

പ​​​​രി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ പ്ര​​​​ബോ​​​​ധ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​ന​​ക്ക​​ള​​​​രി​​​​യി​​​​ല്‍ പ​​​​ഠ​​​​ന​​​​വി​​​​ധേ​​​​യ​​​​മാ​​​​ക്കി​​​​യ​​​​ത്. കേ​​​​ര​​​​ള​​ ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ന്‍​സ​​​​മി​​​​തി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​പ്ര​​​​കാ​​​​രം ഡി​​​​സം​​​​ബ​​​​ര്‍ ഒ​​​​ന്ന്, ര​​​​ണ്ട്, മൂ​​​​ന്ന് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​യി വ​​​​ല്ലാ​​​​ര്‍​പാ​​​​ടം മ​​​​രി​​​​യ​​​​ന്‍ തീ​​​​ര്‍​ഥാ​​​​ട​​ന ​​കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യ കോ​​​​ണ്‍​ഗ്ര​​​​സ് ന​​​​ട​​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group