അൽമായർ സഭയിലെ അതിഥികളല്ല : മാർപാപ്പ

വൈദികരും അൽമായരും ഒരുമിച്ച് പരിപാലിക്കേണ്ട ഭവനമാണ് സഭയെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻ കൂരിയാ വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിൽ സംബന്ധിക്കുന്നവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാർപാപ്പ.

അൽമായ വിശ്വാസികൾ സഭയിൽ “അതിഥികൾ” അല്ല, അവർ അവരുടെ സ്വന്തം വീട്ടിലാണ് എന്ന് വ്യക്തമാക്കിയ പാപ്പാ, ആകയാൽ സ്വഭവനങ്ങൾ പരിപാലിക്കാൻ അവർ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഓർമ്മിപ്പിച്ചു.

സഭയുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വൈദികരും അൽമായരും ഒരുമിച്ച് നടക്കേണ്ട സമയമാണിത്. അൽമായരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, മാനുഷികവും ആത്മീയവുമായ കഴിവുകൾ കൂടുതൽ വിലമതിക്കപ്പെടേണ്ടതുണ്ട്.ഇടവകകളുടെയും രൂപതകളുടെയും ജീവിതത്തിൽ ആ കഴിവുകൾ ഉപയോഗിക്കേണ്ടതുണ്ട്.

അൽമായ വിശ്വാസികളും ഇടയന്മാരും തമ്മിലുള്ള കൂട്ടുത്തരവാദിത്വ ജീവിതം നമ്മുടെ സമൂഹത്തിലെ വേർതിരിവ്, ഭയം, പരസ്പര വിശ്വാസമില്ലായ്മ എന്നിവയെ മറികടക്കാൻ സഹായിക്കുമെന്ന് മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group