സമൂഹത്തിന്റെ സമ്പത്താണ് വലിയ കുടുംബങ്ങൾ : മാർ ആൻഡ്രൂസ് താഴത്ത്

സമൂഹത്തിന്റെ സമ്പത്താണ് വലിയ കുടുംബങ്ങളെന്നു ആർച്ചു ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. തൃശ്ശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ 2000 ആണ്ടിന് ശേഷം വിവാഹിതരായവരും നാലും അതിൽ കൂടുതൽ മക്കളുള്ളതുമായ കുടുംബങ്ങളുടെ സംഗമം “ല്ഹ യിം മീറ്റ് 2023 ” ​ഉ​ദ്​ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾ അനുഗ്രഹം നിറഞ്ഞതും നാടിന്റെ നന്മകൾക്കും വികസനത്തിനും വലിയ പങ്ക് വഹിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.

യോഗത്തിൽ അതിരൂപത വികാരി ജനറൽ മോൺ. ജോസ് കോനിക്ക, കെ.സി.ബി.സി. പ്രോലൈഫ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ,സീറോ മലബാർ സഭയുടെ പ്രൊലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, അതിരൂപത പ്രോലൈഫ് സമിതി പ്രസിഡണ്ട് രാജൻ ആന്റണി, അതിരൂപത കുടുംബകൂട്ടായ്മ കൺവീനർ ഷിന്റോ മാത്യു,ബസിലിക്ക റക്ടർ ഫാ.ഫ്രാൻസീസ് പള്ളിക്കുന്നത്ത്, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ, വിവിധ കോൺഗ്രിഗേഷൻ സുപ്പീരിയേഴ്സ് എന്നിവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group