കുടുംബങ്ങള്‍ക്ക് പ്രോത്സാഹനവുമായി ലത്തീന്‍ സഭയും രംഗത്ത്…

തിരുവനന്തപുരം : വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ പാലാ രൂപതയുടെ പിന്നാലെ ലത്തീൻ സഭാ നേതൃത്വവും.തിരുവനന്തപുരം അതിരൂപതയ്ക്ക് കീഴിലുള്ള കുടുംബങ്ങളിലെ നാലാമത്തെ കുട്ടിക്ക് ഇനി മുതല്‍ ബിഷപ്പുമാര്‍ നേരിട്ട് മാമോദീസാ ചടങ്ങ് നടത്തുമെന്നാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പുതിയ പ്രഖ്യാപനം. കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് ലത്തീന്‍ അതിരൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യമോ സഹായ മെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസോ പ്രാരംഭ കൂദാശ നല്‍കുമെന്നും സഭ അറിയിച്ചു. ഇതിന് തുടക്കമായി ഓഗസ്റ്റ് 23 ന് വെള്ളയമ്പലം സെന്റ് തെരേസാസ് പള്ളിയില്‍ ബിഷപ്പ് ഡോ. ആര്‍ ക്രിസ്തുദാസ് തെരഞ്ഞെടുത്ത, കൂടുതല്‍ കുഞ്ഞുങ്ങളുള്ള വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് മാമോദീസ നടത്തുമെന്നും അതിരൂപത വ്യക്തമാക്കി.നേരത്തെ 2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് കത്തോലിക്കാ സഭ പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു, ഈ സാഹചര്യത്തിലാണ് കുടുംബങ്ങൾക്ക് വേണ്ടി പുതിയ പ്രഖ്യാപനവുമായി ലത്തീൻ രൂപത നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group