ലത്തീൻ സമുദായത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ പോകുന്നത് ഗൗരവമായി കാണണം: ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ

ആലപ്പുഴ :ഒരു സമരവും ചെയ്യാതെ ചില സമൂഹങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുത്തു പോകുമ്പോൾ ലത്തീൻ സമുദായം വലിയ സമ്മർദ്ദങ്ങൾ നടത്തിയിട്ടും ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാതെ പോകുന്നത് ഗൗരവമായി കാണണമെന്ന് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ പറഞ്ഞു. ആലപ്പുഴ കർമസദനിൽ നടന്ന കെഎൽസിഎ സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലത്തീൻ സമുദായത്തിന്റെ പ്രതിനിധികൾ നിയമ നിർമ്മാണ – ഉദ്യോഗതലങ്ങളിൽ താക്കോൽ സ്ഥാനത്ത് എത്തിയാലേ സമുദായം നേരിടുന്ന അവഗണനകളിൽ നിന്നും മോചനം ലഭിക്കുകയുള്ളൂ. ഇതരമതത്തിലെ ജനങ്ങളുമായുള്ള ആരോഗ്യപരമായ ബന്ധങ്ങൾ നിലനിർത്തിക്കൊണ്ട് ലത്തീൻ സമുദായത്തിന്റെ തനിമ കാത്തുസൂക്ഷിച്ച് സംഘടിതരാകണമെന്നും ബിഷപ് കൂട്ടിച്ചേർത്തു.

സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കൃപാസനം ഡയറക്ടർ ഡോ.ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ, ഫാ.ജോൺസൻ പുത്തൻവീട്ടിൽ, കെഎൽസിഎ സംസ്ഥാന ട്രഷറർ എബി കുന്നേൽപറമ്പിൽ ,ഭാരവാഹികളായ
ടി.എ. ഡാൽഫിൻ, ഇ.ഡി. ഫ്രാൻസീസ്, ബേബി ഭാഗ്യോദയം, ജസ്റ്റീന ഇമ്മാനുവൽ , ബിജു ജോസി, എന്നിവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group