വൊ​ക്കേ​ഷ​ൻ പ്ര​മോ​ട്ട​ർ​മാ​രു​ടെ നേതൃത്വ സം​ഗ​മം ന​ട​ത്തി

കേ​​​ര​​​ള ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​സ​​​മി​​​തി​​​യു​​​ടെ ദൈ​​​വ​​​വി​​​ളി ക​​​മ്മീ​​​ഷ​​​നും സ​​​ന്യ​​​സ്ത​​​ർ​​​ക്കാ​​​യു​​​ള്ള ക​​​മ്മീ​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച വൊ​​​ക്കേ​​​ഷ​​​ൻ പ്ര​മോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ സം​​​സ്ഥാ​​​ന​​​ സം​​​ഗ​​​മം പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ത്തി. 12 രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും 46 സ​​​ന്യാസ​​​സ​​​ഭ​​​ക​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

കെ​​​സി​​​ബി​​​സി ദൈ​​​വ​​​വി​​​ളി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​ബി​​​ജോ​​​യ് മ​​​രോ​​​ട്ടി​​​ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റ​​​ൽ മോ​​​ണ്‍. മാ​​​ത്യു ഇ​​​ല​​​ഞ്ഞി​​​മ​​​റ്റം സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ജേ​​​ക്ക​​​ബ് പാ​​​ല​​​ക്കാ​​​പ്പി​​​ള്ളി മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി.

വി​​​വി​​​ധ ക്ലാ​​​സു​​​ക​​​ൾ​​​ക്കും ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കും ബി​​​ഷ​​​പ് ഡോ.​​​ജെ​​​യിം​​​സ് ആ​​​നാ​​​പ​​​റ​​​ന്പി​​​ൽ, റ​​​വ. ഡോ. ​​​രാ​​​ജേ​​​ഷ് പൊ​​​ള്ള​​​യി​​​ൽ, റ​​​വ. ഡോ. ​​​ചാ​​​ൾ​​​സ് ലി​​​യോ​​​ണ്‍ , ഫാ. ​​​റോ​​​ബി​​​ൻ ഡാ​​​നി​​​യ​​​ൽ, സി​​​സ്റ്റ​​​ർ ഡോ. ​​​ബെ​​​ന​​​ഡി​​​ക്ട്, ഫാ. ​​​ജെ​​​ൻ​​​സ​​​ൻ വാ​​​ര്യ​​​ത്ത്, ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, ഫാ. ​​​മാ​​​ത്യ പു​​​തി​​​യാ​​​ത്ത്, സി​​​സ്റ്റ​​​ർ ലി​​​സി ച​​​ക്കാ​​​ല​​​ക്ക​​​ൽ, റ​​​വ. ഡോ. ​​​സി​​​ബു ഇ​​​രി​​​ന്പി​​​നി​​​ക്ക​​​ൽ, ഫാ. ​​​സ്റ്റീ​​​ഫ​​​ൻ തോ​​​മ​​​സ് ചാ​​​ല​​​ക്ക​​​ര എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group