വിശുദ്ധ അൽഫോൻസാമ്മയോട് പ്രാർത്ഥിക്കാം…

മാരകമായ പകർച്ചവ്യാധികളെ അതിജീവിക്കാൻ
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കാം….!!! ”പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ അങ്ങേ ദാനങ്ങള്‍ നല്കി ഞങ്ങളെ വിശ്വാസത്തിലുറപ്പിക്കണമേ…
സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശയില്‍ ഞങ്ങളെ നയിക്കണമേ,
ഞങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹാഗ്നിജ്വാലയാല്‍ ജ്വലിപ്പിക്കണമേ….
വി.അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ അങ്ങ് നയിച്ചതുപോലെ,ഞങ്ങളെയും നേര്‍വഴികാട്ടി നടത്തണമേ…
എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ട്,
വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്ന് വരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ…
വി.അല്‍ഫോന്‍സായുടെ സുകൃതയോഗ്യതയാലും മാദ്ധ്യസ്ഥത്താലും ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും നിയോഗങ്ങളും പ്രത്യേകിച്ച് (ആവശ്യം പറയുക)സാധിച്ചുതന്നു അനുഗ്രഹിക്കണമേ….നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും…. ആമേൻ….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group