പെസഹാ തിരുന്നാളിൽ നമ്മളുടെ പുരോഹിതരെ ഓർത്തു പ്രാർത്ഥിക്കാം

    നാളെ നാം പെസഹാ തിരുന്നാൾ കൊണ്ടാടുകയാണല്ലോ . നമ്മളുടെ കർത്താവ് പരിശുദ്ധ കുർബാന സ്ഥാപിച്ചു ശിഷ്യന്മാരെ എന്റെ ഓർമ്മക്കായി ഇത് ചെയ്യുവിൻ എന്ന് പറഞ്ഞു ഭരമേല്പിച്ച പുണ്യ ദിനത്തിന്റെ ഓർമ്മ

    ക്രിസ്തുവിനെ സ്വീകരിച്ചു ക്രിസ്തുവിനെ നൽകുവാൻ ദൈവം നിയോഗിച്ച വന്ദ്യ പുരോഹിതരെ സ്നേഹത്തോടെ നമ്മളുടെ പ്രാർത്ഥനയിൽ ഓർക്കാം .എന്‍റെ ഓർമ്മക്കായി ഇത് ചെയ്യുവിൻ എന്ന് പറഞ്ഞു ഭരമേൽപ്പിച്ച ദൗത്യം ബലിയർപ്പണത്തിലൂടെ പൂർത്തിയാക്കുന്ന എല്ലാ വൈദികരെയും മേല്പട്ടക്കാരെയും നമ്മളുടെ പ്രാർത്ഥനകളിൽ ഓർക്കാംനമുക്ക് എല്ലാ വൈദീകരെയും നമ്മളുടെ ഇടവക വികാരിമാരെയും , മാമോദീസ, കുമ്പസാരം, കുർബാന , വിവാഹം എന്നി കുദാശകളിലൂടെ നമ്മെ ദൈവത്തോട് ചേർത്ത് നിർത്തിയിട്ടുള്ള എല്ലാ വൈദീകരെയും നമുക്കോർക്കാം. പ്രത്യേകിച്ച് കർത്താവിന്റെ സന്നിധിയിലേക്ക് വാങ്ങിപോയ വൈദീകരെ ഓർത്തു പ്രാർത്ഥിക്കാം

    അവര്‍ ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്മാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്‍റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തുകൊണ്ട് പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍ നിന്ന് പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍റെ രക്തമാണ്. ഞാന്‍ നിങ്ങളോടു പറയുന്നു: എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു പാനം ചെയ്യുന്ന ദിവസം വരെ മുന്തിരിയുടെ ഈ ഫലത്തില്‍ നിന്ന് ഞാന്‍ വീണ്ടും കുടിക്കുകയില്ല. സ്തോത്രഗീതം ആലപിച്ച ശേഷം അവര്‍ ഒലിവു മലയിലേയ്ക്ക്‌ പോയി” (മത്താ. 26:26-30).
    കുർബാനയുടെ സ്ഥാപന ദിനമായ പെസഹാ നാം ആചരിക്കുമ്പോൾ നമുക്കുവേണ്ടി ദിവസവും ബലി അർപ്പിക്കുന്ന വൈദികരെ നമുക്ക് ഓർക്കാം . അപ്പത്തെയും വീഞ്ഞിനേയും ആശീർവാദത്താൽ കർത്താവിന്റെ ശരീരവും രക്തവും ആക്കി മാറ്റുന്ന , ദൈവം സ്ഥാപിച്ച കുദാശകൾ നടത്തുവാൻ വിളിക്കപ്പെട്ട , തിരഞ്ഞെടുക്കപ്പെട്ട , അധികാരപ്പെട്ട, വൈദികരെ നമ്മളുടെ പ്രാർത്ഥനകളിൽ ഓർക്കാം . വൈദീകരില്ലെങ്കിൽ ബലിയില്ല.. നമ്മളുടെ പ്രാർത്ഥനകൾ അവരെ ശക്തിപ്പെടുത്തുകയും നിർമ്മലമായി കാത്തുപരിപാലിക്കുകയും ചെയ്യട്ടെ 🙏
    (STEPHEN)


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group