“നമുക്ക് ക്രിസ്തുവിലേക്ക് ശ്രദ്ധ തിരിക്കാം” : നോമ്പുകാല ചിന്തകൾ പങ്കുവെച്ച് മാർപാപ്പാ

വിശുദ്ധ ഗ്രന്ഥങ്ങളിലൂടെയും മറ്റുള്ളവരിലൂടെയും യേശു പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.

യേശുവിന്റെ രൂപാന്തരീകരണ സംഭവത്തെ കേന്ദ്രീകരിച്ചാണ് 2023 ലെ നോമ്പുകാല ചിന്തകൾ പാപ്പാ പങ്കുവെച്ചത്.

“താബോർ മലയിൽ ശിഷ്യന്മാർ, രൂപാന്തരപ്പെട്ട യേശുവിനെക്കുറിച്ചു ധ്യാനിക്കുമ്പോൾ മേഘത്തിൽ നിന്നുള്ള സ്വരം ഇപ്രകാരം പറയുന്നു: “അവനെ ശ്രദ്ധിക്കുക.’ ആ നിർദ്ദേശം വളരെ പ്രധാനപ്പെട്ടതാണ്. നമ്മൾ യേശുവിനെ ശ്രദ്ധിക്കേണ്ടതുണ്ട്. അവൻ നമ്മോട് സംസാരിക്കുമ്പോൾ നാം അവനെ ശ്രദ്ധിക്കുന്ന കൃപയുടെ സമയമാണ് നോമ്പുകാലം. ഓരോ ദിവസവും വിശുദ്ധ കുർബാനയിൽ നാം ശ്രവിക്കുന്ന ദൈവവചനത്തിലൂടെയാണ് യേശു നമ്മോട് സംസാരിക്കുന്നത് ” – പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group