വത്തിക്കാനിലെ അമേരിക്കന്‍ എംബസി എല്‍ജിബിടി പതാക പ്രദര്‍ശിപ്പിച്ച നടപടിയില്‍ വ്യാപക പ്രതിഷേധം

സ്വവര്‍ഗ്ഗാനുരാഗികളുടെ ‘പ്രൈഡ് മന്ത്’ന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വത്തിക്കാനിലെ അമേരിക്കന്‍ എംബസി മഴവില്‍ പതാക’ (റെയിന്‍ബോ ഫ്ലാഗ്) പ്രദര്‍ശിപ്പിച്ച നടപടിയില്‍ വ്യാപക പ്രതിഷേധം. ആഗോള കത്തോലിക്ക സഭ യേശുവിന്റെ തിരുഹൃദയത്തിന്റെ വണക്കമാസമായി ആചരിക്കുന്ന ജൂണ്‍ മാസത്തില്‍ സ്വവര്‍ഗ്ഗാനുരാഗം സംബന്ധിച്ച കത്തോലിക്ക പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായി അമേരിക്കന്‍ എംബസി കൈക്കൊണ്ട നടപടിയ്ക്കെതിരെ ആഗോള തലത്തിലാണ് പ്രതിഷേധം ഉയരുന്നത്. യാഥാസ്ഥിതികരായ നിരവധി അമേരിക്കക്കാരാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എല്‍.ജി.ബി.ടി സമൂഹത്തിനുള്ള തന്റെ പിന്തുണ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഈ നടപടിയെന്ന് നിരീക്ഷിക്കപ്പെടുന്നു. നിരവധി ഹാഷ്ടാഗുകളും 6 ബാന്‍ഡോടു കൂടിയ മഴവില്‍ പതാകയുടെ ഫോട്ടോ സഹിതം ഇക്കഴിഞ്ഞ ദിവസം വത്തിക്കാനിലെ അമേരിക്കന്‍ എംബസ്സി ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷവും വത്തിക്കാനിലെ അമേരിക്കന്‍ എംബസ്സി സമാനമായ രീതിയില്‍ മഴവില്‍ പതാക പ്രദര്‍ശിപ്പിച്ചിരുന്നു. അതേസമയം അമേരിക്കന്‍ എംബസ്സിയുടെ നടപടിയെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തു വന്നിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group