വൈനിന് ലൈസൻസ് നടപടി; മദ്യപാന നേഴ്സറികളാണ് സർക്കാർ തുറക്കുന്നത് : കെസിബിസി

കൊച്ചി: കാർഷികോൽപന്നങ്ങളിൽ നിന്നും പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കുവാനുള്ള അനുമതി സകല മനുഷ്യരെയും മദ്യപരാക്കാനുള്ള സർക്കാർ നീക്കം തീർത്തും അപലപനീയവും പ്രതിഷേധർഹവുമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി. കേരള ചെറുകിട വൈനറി ചട്ടം നിലവിൽ വന്നതോടെ വ്യാപകമായി വൈൻ നിർമ്മാണം നടക്കും. ബിവറേജ് കോർപറേഷൻ വഴി മാത്രമേ വിൽക്കാൻ അനുവാദമുള്ളൂ എന്ന് പറഞ്ഞാലും മറ്റ് തരത്തിലും വില്പന നടക്കും.ഈ നയം സ്ത്രീകളെയും, കുട്ടികളെയും കൂടി മദ്യാസക്തരാക്കി മാറ്റും.വൈൻ കുടിക്കുന്നതിലൂടെ മദ്യപാന നേഴ്സറികളാണ് സർക്കാർ തുറക്കുന്നത്. മദ്യവും, ലോട്ടറിയും മുഖ്യ വരുമാനമാക്കിയ സർക്കാർ മദ്യപാനാസക്തി വർധിപ്പിച്ച് ഖജനാവ് നിറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. നാട് മുടിഞ്ഞാലും വ്യക്തികൾ നശിച്ചാലും പണം മാത്രം മതി എന്ന നിലപാട് ക്രൂരവും, പൈശാചികവുമാണ്. സർക്കാരിന്റെ ജനദ്രോഹപരമായ ഈ നയത്തിനെതിരെ ഒക്ടോബർ 26 ബുധൻ രാവിലെ 10 ന് കലൂരിൽ കെ സി ബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നില്പ് സമരം നടത്തുമെന്ന് പ്രോഗ്രാം ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ അറിയിച്ചു. അതിരൂപത ഡയറക്ടർ ഫാ.ടോണി കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്യും. സമിതി വക്താവ് അഡ്വ.ചാർളി പോൾ അധ്യക്ഷത വഹിക്കും. പഴങ്ങളിൽ നിന്ന് മദ്യം ഉൽപാദിപ്പിക്കുന്ന യൂണിറ്റുകൾക്കുള്ള പ്രവർത്താനുമതിയും മദ്യം മയക്ക് മരുന്ന് എന്നിവയുടെ വ്യാപനം നിയന്ത്രിക്കുന്നതിൽ സർക്കാർ കാണിക്കുന്ന നിസംഗത മനോഭാവം എന്നിവ ചർച്ച ചെയ്യുന്നതിനായി മദ്യവിരുദ്ധ സമിതി അതിരൂപത സ്പെഷ്യൽ നേതൃയോഗം 26 ബുധൻ രാവിലെ 11.30 ന് കലൂർ റിന്യൂവൽ സെൻററിൽ കൂടുമെന്നും സമിതി നേതാക്കൾ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group