കോവിഡിനപ്പുറം ജീവിതമുണ്ട് കെസിബിസി വെബിനാർ ഇന്ന്

കൊച്ചി: കോവിഡ് – പ്രളയ കാലത്ത് മലയാളി നേരിടുന്ന മാനസിക സമ്മർദ്ദത്തിൽ നിന്ന് മോചനം നേടുവാൻ കെസിബിസി ഒരുക്കുന്ന വെബിനാർ ഇന്ന് . കഴിഞ്ഞ ഒരു വർഷത്തിനിടെ 40ൽ അധികം പേർ കോവിഡ് പ്രശ്നത്തിന്റെ പേരിൽ മാത്രം ജീവനൊടുക്കിയെന്നകണക്കുകളുടെ പശ്ചാത്തലത്തിൽ കോവിഡിനപ്പുറം ജീവിതമുണ്ട് എന്ന് വെബിനാർ കെ.സി.ബി.സി മീഡിയ കമ്മീഷനും,കെസിബിസി ഫാമിലി കമ്മീഷനും ചേർന്നണ് സംഘടിപ്പിക്കുന്നത്.ഇന്ന് വൈകുന്നേര 3.30 ന് നടക്കുന്ന വെബിനാർ കൊല്ലം രൂപതാ ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യും.മുൻ എംഎൽഎ മുല്ലക്കര രത്നാകരൻ,സാമൂഹിക പ്രവർത്തക ഡോ.എം.എസ് സുനിൽ,മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ എം.പി ജോസഫ്,ഫാ ചിൽട്ടൻ ജോർജ്ജ് ഫെർണാണ്ട്സ്,സൈക്കോളജിസ്റ്റ് ഡോ.അഞ്ചു മിനേഷ്, അഡ്വ.ചാർളി പോൾ, ആ രതീഷ് എന്നിവരാണ് വെബിനാറിൽ പങ്കെടുക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group