വിശുദ്ധ ചാവറയച്ചന്റെ ജീവിതം ഇന്ന് വെള്ളിത്തിരയിലേക്ക്

വിശുദ്ധ ചാവറയച്ചന്റെ ജീവചരിത്രത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച “കർമസാഗരം” ഇന്ന് പ്രദർശനത്തിനെത്തുന്നു.

ദിവസവും രാത്രി 8.40നു കോട്ടയം അനശ്വര തിയറ്ററിലാണ് പ്രദർശനം. ചാവറയച്ചൻ തന്റെ കാലഘട്ടത്തിൽ സാമൂഹ്യ പുരോഗതിക്കു വേണ്ടി ചെയ്ത വിപ്ലവകരമായ നടപടികളാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചരിത്രത്തനിമ ഒട്ടും നഷ്ടപ്പെടുത്താതെ ഒരു കലാസൃഷ്ടി എന്ന നിലയിൽ വളരെ മനോഹരമായ ഗാനങ്ങളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കിയിരിക്കു ന്നത്. ഏറ്റവും നല്ല ചരിത്ര സിനിമയ്ക്കുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ഈ ചിത്രത്തിനായിരുന്നു.

സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ ചാവറയച്ചന്റെ സംഭാവനകൾ ഒട്ടും കലർപ്പില്ലാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അജി കെ.ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണം അൻസാരി പൂക്കടശേരിയാണ്. സിഎംഐ തിരുവനന്തപുരം പ്രോവിൻസ് കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് സിനിമ പുറത്തിറങ്ങുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group