കാതുകൾ കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ടും ശ്രവിക്കുക : മാർപാപ്പാ

ലോക ആശയവിനിമയ ദിനത്തിൽ ശ്രവിക്കലിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പായുടെ സന്ദേശം.“മറ്റുള്ളവർ പറയുന്നത് ഹൃദയം കൊണ്ട് ശ്രവിക്കുക. ഇത് സഹാനുഭൂതിയുടെ ആദ്യപടി മാത്രമല്ല. പിന്നെയോ, നല്ല ആശയവിനിമയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കൂടിയാണ്. നല്ല ഒരു കേൾവിക്കാരനാവുക, മറ്റുള്ളവരെ എല്ലാം പറയാൻ അനുവദിക്കുക, അവരുടെ സംസാരത്തെ തടസ്സപ്പെടുത്താതിരിക്കുക, കാതുകൾ കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ടും അവരെ ശ്രവിക്കുക. ഹൃദയം കൊണ്ട് മറ്റുള്ളവരെ കേൾക്കാനുള്ള അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ” പാപ്പാ പറഞ്ഞു.

ദൈവവും മനുഷ്യരാശിയും തമ്മിലുള്ള ബന്ധം ദൃഢമാകുന്നതു പോലും ദൈവത്തെ ശ്രവിക്കുന്നതിലൂടെയാണ്. വിശ്വാസം പോലും കേൾവിയിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് വി. പൗലോസ് ശ്ലീഹ പറയുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ലോക സാമൂഹിക ആശയവിനിമയ ദിനം 1967- ൽ പോൾ ആറാമൻ മാർപാപ്പയാണ് സ്ഥാപിച്ചത്. പെന്തക്കോസ്തു തിരുനാളിന് മുമ്പുള്ള ഞായറാഴ്ചയാണ് ഈ ദിനം ആഘോഷിക്കുന്നത്.

‘ഹൃദയം കൊണ്ട് ശ്രവിക്കുക’ എന്നാണ് ഈ വർഷത്തെ ലോക ആശയവിനിമയ ദിനത്തിന്റെ പ്രമേയം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group