ദൈവത്തിന് ചുറ്റുമുള്ള കൂട്ടായ്മയാണ് ആരാധനാക്രമങ്ങൾ : മാർപാപ്പ

ദൈവത്തിന് ചുറ്റുമുള്ള കൂട്ടായ്മയാണ് ആരാധനാക്രമങ്ങളെന്നു ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.ഈ കൂടിക്കാഴ്ച എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ആരാധനാക്രമം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും ആത്മീയകൂട്ടായ്മയുടെ, സകലരെയും ഉൾക്കൊള്ളുന്ന സ്വഭാവം എടുത്തുകാണിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ പറഞ്ഞു.

ബാഴ്സലോണയിലെ വി. പച്ചാനോ സർവകലാശാലയിലെ ആരാധനാക്രമങ്ങൾക്കായുള്ള സ്ഥാപനത്തിലെ അധ്യാപകരോടും വിദ്യാർത്ഥികളോടും നടത്തിയ പ്രഭാഷണ ത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

മനുഷ്യൻ ആരാധയ്ക്കുവേണ്ടിയാണ്. കാരണം ആരാധന ദൈവത്തിനായാണ്. എന്നാൽ ദൈവവും മനുഷ്യനുമായുള്ള ഐക്യമില്ലാത്ത ആരാധനാക്രമം ഒരു അപഭ്രംശമാണ് എന്ന് പാപ്പ ചൂണ്ടിക്കാട്ടി.

തന്റെ സന്യാസികളുടെ ദൈവവിളിയുടെ വിവേചനത്തെക്കുറിച്ച് വി. ബെനഡിക്ട് വിവരിക്കുന്നത്, ഓരോ ക്രൈസ്തവനും ഓരോ ആരാധന നടത്തുന്നയാൾക്കും ബാധകമാണ് എന്ന് പാപ്പ കൂട്ടിചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group