ലൗ ജിഹാദിൽ സമഗ്ര അന്വേഷണം വേണo: മാർ ജോസഫ് പാംപ്ലാനി

ലൗ ജിഹാദ് വിഷയത്തിൽ സമൂഹത്തിൽ നിൽക്കുന്ന ആശങ്ക സർക്കാർ ഗൗരവമായി കാണണമെന്നും സമഗ്ര അന്വേഷണം ഇക്കാര്യത്തിൽ നടത്തണമെന്നും ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ആവിശ്യപ്പെട്ടു.

രണ്ടുമതസ്ഥർ തമ്മിൽ വിവാഹം കഴിച്ചാൽ വലിയ സാമൂഹ്യ പ്രശ്നമാണെന്ന് പറയാൻ സഭയ്ക്ക് താല്പര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭാരതം പോലെ വിവിധ മതങ്ങളുള്ള രാജ്യത്ത് മതാന്തരവിവാഹങ്ങൾ സ്വാഭാവികമാണ്. ഇതിനെ മതവിഷയമായി മാറ്റാൻ പാടില്ല.സഭ ഒരിക്കലും മറ്റ് മതങ്ങൾക്ക് എതിരല്ല. എന്നാൽ കേരളത്തിൽ തീവ്രവാദ സംഘടനകളുടെ സ്ലീപിംങ് സെൽ പ്രവർത്തിക്കുന്നുവെന്ന ആശങ്കയുണ്ട്. ഇതിനെക്കുറിച്ച് മാത്രമാണ് സഭ ആശങ്ക പങ്കുവയ്ക്കുന്നത്. മാർ പാംപ്ലാനി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group