ഇറ്റലിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് സന്യാസിനികൾ മരിച്ചു…

ഇറ്റലിയിലുണ്ടായ വാഹനാപകടത്തിൽ സലേഷ്യൻ സന്യാസസമൂഹത്തിലെ മൂന്ന് സന്യാസിനികൾ മരിച്ചു.തെക്കൻ ഇറ്റലിയിലെ അപുലിയ മേഖലയിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ഒരാൾ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.പ്രാർത്ഥനാശുശ്രൂഷകൾക്കു ശേഷം ഒരു വാനിൽ ഫോർമിയ നഗരത്തിൽ നിന്ന് സന്യാസഭവനത്തിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം. സി. മാര, സി. കാൻഡിഡ, സി. വെറീൻ എന്നിവരാണ് മരിച്ചത്. സി. നിക്കോലെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്.

ട്രാനി ബിഷപ്പായ മോൺസിഞ്ഞോർ ലിയോനാർഡോ ഡി അസെൻസോ, അദ്ദേഹത്തിന്റെ പേരിലും രൂപതയുടെ പേരിലും അനുശോചനം രേഖപ്പെടുത്തി. “സലേഷ്യൻ സന്യാസസമൂഹത്തോട് ഞാൻ അനുശോചനം അറിയിക്കുന്നു. മരിച്ച സന്യാസിനികൾക്കു വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല. എന്നാൽ സന്യാസിനികളുടെ മരണം നമ്മെ ദുഃഖിപ്പിക്കുന്നു – ബിഷപ്പ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group