മധ്യപ്രദേശ് ക്രൈസ്തവ സ്കൂൾ ആക്രമണം: 4 പേർ അറസ്റ്റിൽ…

ഭോപ്പാൽ: മധ്യപ്രദേശിൽ ക്രൈസ്തവ സ്കൂളിനു നേരെ ആക്രമണം നടത്തിയ സംഭവത്തിൽ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.അക്രമത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. വിദ്യാർത്ഥികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുകയാണെന്ന് ആരോപിച്ച് നവംബർ 30 ന് ചില ഹൈന്ദവസംഘടനകൾ നിവേദനം നൽകിയിരുന്നു. തുടർന്നാണ് സ്കൂളിന് നേരെ ആക്രമണം നടന്നത്.
ജനക്കൂട്ടം സ്കൂളിലെത്തി ആക്രമണം നടത്തുമ്പോൾ രണ്ടുപോലീസുകാർ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്. ഗഞ്ച് ബസോജ പട്ടണത്തിലെ എംഎംബി ബ്രദേഴ്സ് നടത്തുന്ന സെന്റ് ജോസഫ് സ്കൂളാണ് ആക്രമിക്കപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group