മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ചത് അഹിംസാരാഷ്ട്രീയത്തെയാണ് : മാർപാപ്പാ

അൻപതാം ആഗോളസമാധാന ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിനു, ഇന്ത്യൻ ആദർശത്തോട് ഏറെ അടുപ്പo പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ച അഹിംസാരാഷ്ട്രീയത്തെയാണെന്ന് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.

മനുഷ്യനും, മനുഷ്യനും തമ്മിൽ ചെന്നായയെ പോലെ പരസ്പരം കടിച്ചുകീറുന്ന ഒരു ലോകത്ത്, അഹിംസയുടെയും, അക്രമരാഹിത്യത്തിന്റെയും സന്ദേശം ജീവിതം കൊണ്ട് നൽകിയാൽ മാത്രമേ, സമാധാനം കൈവരിക്കുവാൻ സാധിക്കുകയുള്ളൂവെന്നും ഫ്രാൻസിസ് പാപ്പാ കൂട്ടിചേർത്തു.

ഭാവാത്മകമായ രൂപത്തില്‍ അഹിംസ എന്ന വാക്കിനർത്ഥം ഏറ്റവും ഉദാരമായ സ്നേഹം എന്നാണ്. ഇതൊരു ധാർമ്മിക തത്വമാണ്. പക്ഷെ വാക്മയരൂപത്തെക്കാളുപരി, ഇത് ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോഴാണ്, ഇവയുടെ മനോഹാരിത കൂടുതൽ വെളിപ്പെടുന്നത്. ഇത് മനുഷ്യർക്കിടയിൽ മാത്രമല്ല, മറിച്ച് എല്ലാ ചരാചരങ്ങളോടുമുള്ള ബന്ധത്തിന്റെ ഭാവമാണ്. അതിനാലാണ് അഹിംസയെ ജീവിതത്തിന്റെ ദർശനമെന്ന് ഗാന്ധിജി വിശേഷിപ്പിച്ചിരുന്നത്. സമാധാനത്തിന്റെ പ്രചാരകരായിരുന്ന ലോകത്തിലെ പല നേതാക്കളും, ഈ അഹിംസാദർശനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവരാണ് എന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group