മലബാറിലെ ആദ്യ മെഗാ പാപ്പാ സംഗമം ‘ബോൺ നത്താലെ 2021’- ഈ മാസം18ന്.

കണ്ണൂർ: എസ്എംവൈഎം തലശരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങളോട നുബന്ധിച്ച് ഇരിട്ടി ടൗണിൽ 18ന് മലബാറിലെ ആദ്യ മെഗാ പാപ്പാ സംഗമം ‘ബോൺ നത്താലെ 2021’ നടക്കും.

നെല്ലിക്കാംപൊയിൽ ഫൊറോനയുടെ ആതിഥേയത്വത്തിൽ എടൂർ, പേരാവൂർ, കുന്നോത്ത് ഫൊറോനകളുടെ സഹകരണത്തോടെ ഇരിട്ടി ടൗണിൽ ശനിയാഴ്ച വൈകുന്നേരം നാലു മുതൽ 200 ക്രിസ്മസ് പാപ്പാമാർ സംഗമിക്കുന്ന ക്രിസ്മസ് സമാധാന സന്ദേശ യാത്രയാണ് പരിപാടിയുടെ മുഖ്യ ആകർഷണം.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിശ്ചല ദൃശ്യങ്ങളുടെ സാന്നിധ്യവും പാപ്പാറാലിയെ മനോഹരമാക്കും . തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിലും ക്രിസ്മസ് കലാ സന്ധ്യയിയിലും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും. തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി ക്രിസ്മസ് സന്ദേശം നല്കും.”ബോൺ നത്താലിയുമാ ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് കെസിവൈഎം ആസൂത്രണം ചെയ്തിരിക്കുന്നത്. ക്രിസ്മസ് ദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ അഗതിമന്ദിരങ്ങളിലൂടെ നടത്തുന്ന ക്രിസ്മസ് കരോൾ യാത്രയാണ് പരിപാടിയുടെ അടുത്ത ഘട്ടം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group