മാൾട്ടയിലും മലയാളം മുഴങ്ങി പരിശുദ്ധ പിതാവ് അർപ്പിച്ച കുർബാനയിൽ മലയാളത്തിലും പ്രാർത്ഥന

ഫ്രാൻസിസ് മാർപാപ്പാ നടത്തിയ മാൾട്ട സന്ദർശനത്തിന്റെ രണ്ടാം ദിവസം അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കിടയിൽ മലയാളത്തിൽ പ്രാർത്ഥന ഉയർന്നത് ഓരോ മലയാളികൾക്കും അഭിമാനം നിമിഷമായിരുന്നു സമ്മാനിച്ചത്. വിശ്വാസികളുടെ പ്രാർത്ഥനയിലാണ് മലയാളത്തിലുള്ള പ്രാർത്ഥനയും ഉൾപ്പെടുത്തിയത്.

കാരുണ്യവാനായ കർത്താവേ എല്ലാ രാഷ്ട്രനേതാക്കളും ഭരണകൂടങ്ങളും എല്ലാകാലത്തും സംഘർഷങ്ങൾ ഒഴിവാക്കി ജനനന്മ മാത്രം ലക്ഷ്യമാക്കുകയും ഓരോ വ്യക്തിയുടെയും അന്തസിനെ ആദരിക്കുകയും ചെയ്തുകൊണ്ട് ഭരണം നടത്തുന്നതിന് വേണ്ട കൃപ അവർക്ക് നല്കണമേയെന്ന് അങ്ങയോട് ഞങ്ങൾ
പ്രാർത്ഥിക്കുന്നു എന്നായിരുന്നു മലയാളത്തിലുള്ള പ്രാർത്ഥന.

ഇംഗ്ലീഷ്, മാൾട്ടീഷ് ഭാഷകൾക്ക് ശേഷമായിരുന്നു മലയാളത്തിലുള്ള പ്രാർത്ഥന. പതിനായിരങ്ങൾ പങ്കെടുത്ത വിശുദ്ധ ബലിയിൽ ഫ്രാൻസിസ് മാർപാപ്പാ മുഖ്യ കാർമ്മികനായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group