ഉക്രൈൻ യുദ്ധഭൂമിയിൽ ഇന്ത്യക്കാർക്ക് അഭയമൊരുക്കി മലയാളി കന്യാസ്ത്രീകൾ

റഷ്യൻ അധിനിവേശം ആരംഭിച്ചതിനെ തുടർന്ന് യുദ്ധ ഭൂമിയായി മാറിയ ഉക്രൈനിൽ നിന്ന് പാലായനം ചെയ്യുന്ന ഇന്ത്യക്കാരെ സഹായിക്കുന്ന തിരക്കിലാണ് മലയാളികളായ മൂന്ന് സന്യാസികൾ.

“സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാർക്ക്’ സന്യാസിനീ സമൂഹത്തിലെ അംഗങ്ങളായ സി. ലിജി, സി. ജയതി, സി. അമല എന്നീ മലയാളി സന്യാസികളും കൂടെയുള്ള മറ്റ് ഉക്രേനിയൻ സന്യസ്തരും ചേർന്നാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള മറ്റ് രാജ്യക്കാർക്ക് അതിർത്തി കടക്കുവാൻ സഹായം ചെയ്യുന്നത്.

എങ്ങനെയെങ്കിലും പരമാവധി ആളുകളെ രക്ഷപ്പെടുത്തണം എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സുപ്പീരിയറായ സി. ലിജി പറയുന്നു.

പലായനം ചെയ്ത നിരവധിപ്പേർ അഭയാർത്ഥികളായി ഉക്രൈനിലെ മുക്കാചേവോ എന്ന പ്രദേശത്ത് ഇവരോടൊപ്പമുണ്ട്. എങ്ങനെയെങ്കിലും അതിർത്തി കടക്കുവാൻ ശ്രമിക്കുന്നവരാണ് അതിലധികവും. ഈ സിസ്റ്റേഴ്സിനൊടൊപ്പം നാല് മലയാളി കുടുംബങ്ങളും ഉണ്ട്. യുദ്ധം മൂലം അതിർത്തി കടക്കുവാൻ സഹായം ആവശ്യമായവർക്ക് വേണ്ട എല്ലാവിധ സഹകരണവും ഈ സിസ്റ്റേഴ്സ് ഒരുക്കിക്കൊടുക്കുന്നു. അതിനായി ഇപ്പോൾ തുറന്നുകൊടുത്തിരിക്കുന്നത് അവരുടെ പണിതുകൊണ്ടിരിക്കുന്ന ധ്യാനകേന്ദ്രം തന്നെയാണ്. മൂന്ന് മലയാളികളും 15 ഉക്രൈനിയൻകാരും ഉൾപ്പെടെ ആകെ പതിനെട്ടോളം സിസ്റ്റേഴ്സ് ആണ് ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group