മേയറുടെ ചാപ്ലിനായി മലയാളി വൈദികൻ..

ലണ്ടൻ:ലണ്ടൻ ബറാ ഓഫ് ലാമ്പത്തിൻ്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട പോളിൻ ജോർജിൻ്റെ ആത്മീയ – അജപാലക ഉപദേശകനായി മലയാളിയായ ഫാദർ റോയ് ജോസഫ് മുത്തുമാക്കൽ MST നിയമിതനായി.

ഇക്കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ ഇലക്ഷനിൽ, പോളിൻ ജോർജ്, ഹേൺ ഹിൽ വാർഡിൽ നിന്നും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.തുടർന്ന് മേയർ ഇലക്ഷനിൽ പോളിൻ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു!

ഇലക്ഷനു മുമ്പായി ഫാദർ റോയിയെ സമീപിച്ച് പ്രാർത്ഥനകളും ആശീർവാദവും തേടിയിരുന്നു

മെയ് 25 ന് നടന്ന മേയറുടെ സ്ഥാനാരോഹണ ചടങ്ങുകളിൽ ഫാദർ റോയ് പ്രത്യേക ക്ഷണിതാവായിരുന്നു ചടങ്ങുകൾക്കിടെ മേയർ തൻ്റെ ചാപ്ലിനെ സദസ്സിന് പരിചയപ്പെടുത്തുകയും തുടർന്ന് ഫാദർ റോയ് പ്രാർത്ഥനാശുശ്രൂഷ നടത്തുകയും ചെയ്തു.

മേയർക്ക് ആവശ്യമായ സമയങ്ങളിലെല്ലാം ആത്മീയ – അജപാലന – ധാർമ്മിക വിഷയങ്ങളിൽ ഉപദേശവും സഹായവും നൽകുക എന്നതാണ് ചാപ്ലിൻ്റെ പ്രധാന ഉത്തരവാദിത്വം .

വാർഷിക കൗൺസിൽ മീറ്റിംങ്ങുകളിൽ മേയറുടെ ചേമ്പറിലിരുന്ന് മുഴുനീളം പങ്കെടുക്കാം.

മേയർ ആതിഥ്യം വഹിക്കുന്ന വിരുന്നുകളിൽ ആശീർവാദ പ്രാർത്ഥനകൾ ചൊല്ലുന്നതും ചാപ്ലിൻ ആയിരിക്കും.

അതുപോലെ തന്നെ മറ്റു പൊതു ചടങ്ങുകളിലും ആഘോഷ അവസരങ്ങളിലും ചാപ്ലിൻ്റെ സാന്നിധ്യം ഉണ്ടാവണം.

ഹോസ്പിറ്റലുകളും മറ്റും സന്ദർശിക്കുന്ന അവസരങ്ങളിൽ ചാപ്ലിൻ, മേയറെ അനുഗമിക്കാറുണ്ട്.

എന്തെങ്കിലും അത്യാഹിതങ്ങളോ അപകടങ്ങളോ നടന്നാൽ അവിടെയും ചാപ്ലിൻ്റെ സഹായം ലഭ്യമാവണം.

2015 മുതൽ ലണ്ടൻ സഥക് അതിരൂപതയിൽ ശുശ്രൂഷ ചെയ്തു വരികയാണ് ഫാദർ റോയ്,

ഭരണങ്ങാനം കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻ്റ് തോമസ് മിഷനറി സൊസൈറ്റിയുടെ അംഗമാണ്.ഇപ്പോൾ സൗത്ത് ലണ്ടനിലെ Herne Hill St Philip & St James പള്ളി വികാരിയായും King’s College Hospital ൽ ചാപ്ലിൻ ആയും സേവനം ചെയ്തു വരുന്നു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ-മലബാർ രൂപയിലെ വോക്കിങ്ങ് ,ഗിൽഫഡ് മുതലായ സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന St Bernadette Mission ൻ്റെ ഡയറക്ടർ കൂടിയാണ്, ഫാദർ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group