മ​ല​യാ​ളി വൈദികനെയും ബ​ന്ധു​വി​നെ​യും ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ര്‍​ന്നു

കർണാടകയിലെ മൈ​​​സൂ​​​രിൽ നി​​​ന്ന് നാ​​​ട്ടി​​​ലേ​​​ക്ക് വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​നെ​​​യും ബ​​​ന്ധു​​​വി​​​നെ​​​യും പ​​​ട്ടാ​​​പ്പ​​​ക​​​ല്‍ അ​​​ജ്ഞാ​​​ത​​​ സംഘം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി പ​​​ണം ക​​​വ​​​ര്‍​ന്നു.കഴിഞ്ഞ ദിവസം ഉ​​​ച്ച​​​യോ​​​ടെ മ​​​ടി​​​ക്കേ​​​രി​​​ക്കും സു​​​ള്ള്യ​​ക്കു​​​മി​​​ട​​​യി​​​ലെ വ​​​ന​​​ മേ​​​ഖ​​​ല​​​യി​​​ല്‍ വെച്ചാ​​​ണ് ത​​​മി​​​ഴ്നാ​​​ട് ര​​​ജി​​​സ്ട്രേ​​​ഷ​​​നി​​​ലു​​​ള്ള വാ​​​ഹ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ സം​​​ഘം ഇ​​​വ​​​ര്‍ സ​​​ഞ്ച​​​രി​​​ച്ച കാ​​​റി​​​നെ ത​​​ട​​​ഞ്ഞു​​​ നി​​​ര്‍​ത്തി ആ​​​ക്ര​​​മി​​​ച്ച​​​ത്.

മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍​ക്കു​​​ ശേ​​​ഷം ഹാ​​​സ​​​നു സ​​​മീ​​​പ​​​ത്തു​​​ള്ള ഉ​​​ള്‍​പ്ര​​​ദേ​​​ശ​​​ത്ത് ഇ​​​രു​​​വ​​​രെ​​​യും ഇ​​​റ​​​ക്കി​​​ വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന 40,000 രൂ​​​പ​​​യോ​​​ളം അ​​​ക്ര​​​മി സംഘം കൈ​​​ക്ക​​​ലാ​​​ക്കി. ഇ​​​വ​​​രു​​​ടെ കാ​​​റി​​​ന്‍റെ ഗ്ലാ​​​സ് ത​​​ക​​​ര്‍​ക്കു​​​ക​​​യും അ​​​ക​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​രി​​​വ​​​ലി​​​ച്ചി​​​ടു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

മൈ​​​സൂ​​​രു​​​വി​​​ല്‍​ നി​​​ന്നു കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ പെ​​​രി​​​യാ​​​ട്ട​​​ടു​​​ക്ക​​​ത്തേ​​​ക്ക് സ്ഥ​​​ലം​​​മാ​​​റ്റം ല​​​ഭി​​​ച്ചു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന മോ​​​ണ്ട്‌​​​ഫോ​​​ര്‍​ട്ട് സ​​​ന്യാ​​​സ​​​സ​​​ഭാം​​​ഗ​​​മാ​​​യ പാ​​​ലാ രാ​​​മ​​​പു​​​രം സ്വ​​​ദേ​​​ശി ഫാ. ​​​ഡൊ​​​മി​​​നി​​​ക് പു​​​ളി​​​ക്ക​​​പ്പ​​​ട​​​വി​​​ല്‍, ബ​​​ന്ധു വെ​​​ള്ള​​​രി​​​ക്കു​​​ണ്ട് സ്വ​​​ദേ​​​ശി ടോ​​​മി ഐ​​​സ​​​ക് എ​​​ന്നി​​​വ​​​രാ​​​ണു പ​​​ട്ടാ​​​പ്പ​​​ക​​​ല്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നും ക​​​വ​​​ര്‍​ച്ച​​​യ്ക്കും ഇ​​​ര​​​യാ​​​യ​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group