മലയാളി വൈദികനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം ; കോടതിയെ സമീപിക്കും : സിഎസ്‌ഐ സഭ

മതപരിവര്‍ത്തന കുറ്റം ആരോപിച്ച് മധ്യപ്രദേശില്‍ മലയാളിയായ സിഎസ്ഐ സഭാ വൈദികനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതായി സിഎസ്‌ഐ സഭ നേതൃത്വം.

പൊലീസ് വൈദികനെ കോടതിയില്‍ ഹാജരാക്കാതെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചെന്ന് സിഎസ്ഐ സഭാ അധികൃതർ വ്യക്തമാക്കി.

മധ്യപ്രദേശിലെ സിയോണിയില്‍ സി.എസ്.ഐ സഭാ വൈദികന്‍ പ്രസാദ് ദാസിനെയാണ് പോലീസ് മതപരിവര്‍ത്തനം ആരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരമാണ് അറസ്റ്റ്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ പ്രസാദ് ദാസ് പ്രദേശത്തെ രണ്ട് വീടുകളിലെത്തി മതം മാറ്റാന്‍ പ്രേരിപ്പിച്ചുവെന്നാണ് പരാതി. എന്നാല്‍ വൈദികനെ മധ്യപ്രദേശ് പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് സിഎസ്‌ഐ സഭ ആരോപിച്ചിരിക്കുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സഭാ അധികൃതര്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group