മലയാളി വൈദികന് ബ്രസീലിൽ ആദരവ്

മലയാളിയായ വൈദികന് ബ്രസീലിൽ ആദരവ്. 2013 മുതൽ ബ്രസീലിലെ ജനങ്ങൾക്ക് നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് ഫാ. ജോസഫ് പൊട്ടംപ്ലാക്കലിന് ഇട്ടാപ്പിയൂണ മുനിസിപ്പൽ നഗരം ‘ചിത്തുലോ സിഡാദം ഹോണോരാരിയോ’ എന്ന ബഹുമതി നൽകി ആദരിച്ചത്.

ദിവ്യകാരുണ്യ മിഷനറി സഭാംഗമാണ് അദ്ദേഹം. നഗരത്തിലെ ജനങ്ങൾക്ക് സാമൂഹികമായ വിഷയങ്ങളിലുള്ള സംഭാവനകൾക്കു നൽകുന്ന ആദരവാണിത്.

പത്തനംതിട്ട ജില്ലയിലെ സീതത്തോട് എന്ന മലയോര ഗ്രാമത്തിൽ നിന്ന് കടലുകൾ താണ്ടി, ഫുട്ബോളിന്റെയും സാംബ സംഗീതത്തിന്റെയും നാട്ടിൽ യേശുനാമത്തിൽ അത്ഭുതങ്ങൾ രചിക്കുന്ന ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹാംഗമായ ഫാ. ജോസഫ് പൊടം പാക്കൽ സാമൂഹിക ജീവിതത്തിന്റെ പുതിയ അദ്ധ്യായങ്ങൾ രചിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group