കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളന വേദിക്ക് സമീപം സുവിശേഷം പ്രഘോഷിച്ച യുവാവിനെ പോലീസ് തടവിലാക്കി

ബെയ്ജിംഗ്: ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കോൺഗ്രസ് നടന്ന വേദിക്ക് സമീപം സുവിശേഷം പ്രഘോഷിച്ച യുവാവിനെ പോലീസ് 15 ദിവസത്തോളം തടങ്കലിൽ പാർപ്പിച്ചു.

ചെൻ വിൻഷങ് എന്ന ആളെയാണ്, സമ്മേളന വേദിക്ക് സമീപം തടങ്കലിൽ പാർപ്പിച്ചതെന്നു ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്ന അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ ചൈന എയിഡ് റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ദേശീയ സമ്മേളനത്തിന് സമാപനമായത്. ഹെങ്യാങിലെ സിയാകുൻ അംഗമായ ചെൻ വിൻഷങ് സാധാരണയായി “നമ്മുടെ രക്ഷകന് മഹത്വം”, “മാനസാന്തരപ്പെടുക, വിശ്വാസം വഴി രക്ഷ നേടുക” എന്നിങ്ങനെ എഴുതിയിരിക്കുന്ന തടികൊണ്ട് നിർമ്മിക്കപ്പെട്ട ഒരു കുരിശുമായി നടന്നാണ് വഴിപോക്കരോട് സുവിശേഷം പങ്കുവെയ്ക്കാറുണ്ടായിരുന്നത്.

സുവിശേഷം പങ്കുവെക്കാൻ നടത്തുന്ന ശ്രമങ്ങൾ മൂലം നിരന്തരമായി അദ്ദേഹം വേട്ടയാടപ്പെട്ടിരുന്നു. യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്ന് പോലീസുകാരോട് പോലും പറയുന്ന രീതിയാണ് ചെൻ വിൻഷങിനുളളത്. ഇത്തവണ തടവിലാക്കുന്നതിന് മുമ്പ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ത്രീ സെൽഫ് സമൂഹത്തില്‍ അംഗമായി, ഹുനാൻ പ്രവിശ്യയുടെ ഭാഗങ്ങളിൽ, രണ്ട് പാസ്റ്റർമാരെ മാറ്റി, പകരം ചെനിനെ നിയമിക്കാം എന്ന് പറഞ്ഞിട്ട് പോലും അവരുടെ വാഗ്ദാനം അദ്ദേഹം സ്വീകരിച്ചില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി നിയന്ത്രിക്കുന്ന സമൂഹത്തിലെ അംഗമാകാൻ ചെൻ വിൻഷങ് ഒരുക്കമല്ലായിരുന്നു. മയക്കുമരുന്നിന് അടിമയായിരുന്ന ചെൻ ഏകദേശം 10 വർഷങ്ങൾക്കു മുമ്പാണ്, കര്‍ത്താവിന്റെ ജീവനുള്ള വചനം കേട്ട് ക്രൈസ്തവിശ്വാസം സ്വീകരിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുകയായിരിന്നു.

അതേസമയം ചൈനയിൽ മതവിശ്വാസത്തിനു കൂച്ചുവിലങ്ങിട്ടു കൊണ്ടുള്ള ഭരണകൂടത്തിന്റെ ക്രൂരതയാണ് ചെൻ വിൻഷങ്ങിനെ തടങ്കലിലാക്കിയത് അടക്കമുള്ള സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group