അരിക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റ ആൾ മരിച്ചു

അരിക്കൊമ്പന്റെ ആക്രമണം മൂലം കമ്പം ടൗണിൽ വച്ച് പരുക്കേറ്റ ബൽരാജ് മരിച്ചു. തേനി മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് മരണം. കമ്പത്ത് അരിക്കൊമ്പൻ തകർത്ത ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ആളാണ് ബൽരാജ്. ആക്രമണത്തിൽ ബൽരാജിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. അതേസമയം, അരിക്കൊമ്പൻ ഷൺമുഖനദി ഡാമിന്റെ സമീപത്തേക്ക് നീങ്ങുന്നതായുള്ള സിഗ്നലുകൾ വനംവകുപ്പിന് ലഭിച്ചു. വെറ്ററിനറി സർജൻമാർ ഉൾപ്പെടുന്ന സംഘത്തിന്റെ നിരീക്ഷണവലയത്തിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. തമിഴ്നാട് വനം വകുപ്പിന്റെ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തേക്കെത്തിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group