മംഗലപ്പുഴ സെമിനാരി: നവതി സമാപനം നാളെ

കൊച്ചി : കേരളത്തിലെ കത്തോലിക്കാ വൈദികാർത്ഥികളെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷങ്ങളുടെ സമാപനം 17ാം തിയ്യതി (നാളെ ) നടക്കുo.

പതിനേഴാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ വരാപ്പുഴയിൽ ആരംഭിച്ച് പിന്നീട് പുത്തൻപള്ളിയിൽ തുടർന്ന സെമിനാരിയുടെ തുടർച്ചയാണ് മംഗലപ്പുഴ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി.

വൈദികാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ സൗകര്യാർത്ഥം ആലുവായ്ക്കടുത്തു പെരിയാറിന്റെ തീരത്ത്‌ മോന്തേ ഫോർമോസ, അഥവാ മനോഹരമായ കുന്ന് എന്നറിയപ്പെടുന്ന സ്ഥലത്തു കർമ്മലീത്താ നിഷ്പാദുക ഒന്നാം സഭയുടെ നേതൃത്വത്തിൽ 1933-ൽ ഔദ്യോഗികമായി ആരംഭിച്ചതാണ് ഈ സെമിനാരി.

ഏകദേശം 5000ത്തോളം വൈദികർക്കും 65 മെത്രാന്മാർക്കും മിശിഹാ ജീവിതത്തിന്റെ വീരോചിതമായ സാക്ഷ്യം നൽകി.
വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാൻ ഒരുങ്ങുന്ന 12 പുണ്യാത്മാക്കൾക്കും ജന്മം നൽകിയ ഈ സെമിനാരി ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ കത്തോലിക്കാ വൈദികാർത്ഥികളെ പരിശീലിപ്പിക്കുന്ന സ്ഥലമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group