മണിപ്പൂർ സംഘർഷം; കെ ആർ എൽ സി സി തിരുവനന്തപുരത്ത് പ്രതിഷേധ ഉപവാസ ധർണ്ണ നടത്തി

തിരുവനന്തപുരം:മണിപ്പൂരിലെ ക്രെെസ്തവ ജനതക്ക് ഐഖ്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെആര്‍എല്‍സിസിയുടെയും തിരുവന്തപുരം ലത്തീന്‍ അതിരൂപതയുടെയും നേതൃത്വത്തില്‍ ഏകദിന ഉപവാസ ധര്‍ണ്ണ ആരംഭിച്ചു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമ്മേളിച്ച ഉപവാസ ധര്‍ണ്ണ അതിരൂപത മെത്രാപോലിത്ത ഡോ.തോമസ് ജെ നെറ്റോ ഉദ്ഘാടനം ചെയ്തു.

വടക്കു കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ മണിപ്പൂരില്‍ അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളിലും നരഹത്യകളിലും പ്രതിഷേധം രേഖപ്പെടുത്തിയും പീഡനം അനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് തിരുവനന്തപുരത്ത് ഉപവാസ ധര്‍ണ സംഘടിപ്പിച്ചിരിക്കുന്നത്.

50 ദിവസമായി തുടരുന്ന കലാപത്തില്‍ 200 ലധികം ഗ്രാമങ്ങളും ആയിരക്കണക്കിന് വീടുകളും സ്വത്തുക്കളും കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. 60,000ത്തിലധികം ആളുകളെ അവര്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group