മണിപ്പൂർ കലാപo; ദേവാലയങ്ങൾക്ക് വേണ്ട സുരക്ഷ ലഭിച്ചില്ല : ഇംഫാൽ അതിരൂപത

മണിപ്പൂരിലെ കലാപത്തിൽ നാല്പതിലധികം ദൈവാലയങ്ങൾ തകർക്കപ്പെട്ടതായും അതിൽ ഭൂരിഭാഗവും അഗ്നിക്കിരയാക്കപ്പെട്ടതായും വെളിപ്പെടുത്തി ഇംഫാൽ അതിരൂപത.തുടർച്ചയായ ആക്രമണമുണ്ടായിട്ടും ദൈവാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സുരക്ഷ നൽകിയില്ലെന്നും അതിരൂപത ചൂണ്ടിക്കാട്ടി.

അതീവസുരക്ഷാ മേഖലയായ ഇംഫാൽ നഗരത്തിൽ വിമാനത്താവളത്തിനടുത്തുള്ള സെന്റ് പോൾസ് പള്ളിക്കും പാസ്റ്ററൽ ട്രെയ്നിങ് സെന്ററിനും നേരെ പലവട്ടം ആക്രമണം നടന്നു. ഇരുകേന്ദ്രങ്ങളിലും കയറിയിറങ്ങി തിരച്ചിൽ നടത്തിയ അക്രമിസംഘം പിറ്റേന്ന് ഹോസ്റ്റലിലെ പാചകവാതക സിലിണ്ടർ കൊണ്ടുവന്ന് തീയിട്ടു. ദൈവാലയത്തിന്റെ സുരക്ഷയ്ക്കായി നിലകൊണ്ടിരുന്ന പൊലീസ് സംഘം അക്രമത്തിനു മുൻപ് അവിടെ നിന്നും മാറിയിരുന്നു. ഇവിടെ എട്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.ആക്രമണത്തിൽ ഒട്ടേറെ സ്കൂളുകളും അഗ്നിക്കിരയായി. പള്ളികളും സ്കൂളുകളും വീടുകളും കൊള്ളയടിച്ച ശേഷമാണ് അക്രമികൾ തീയിട്ടത്. ആക്രമണത്തിനു പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുള്ളതായി സംശയിക്കുന്നുണ്ടെന്നും അതിരൂപത അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group