മണിപ്പൂര്‍ കലാപം ആസൂത്രിതo : കത്തോലിക്ക കോൺഗ്രസ്

മണിപ്പൂരിൽ നടക്കുന്ന ആക്രമണങ്ങളില്‍ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വീടുകളും മറ്റും തുടർച്ചയായി ആക്രമിക്കപ്പെടുന്നത് ആസൂത്രിത നീക്കമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കത്തോലിക്കാ കോൺഗ്രസ്. ഇത് ദൗർഭാഗ്യകരവും അത്യന്തം അപലപനീയവുമാണെന്നു കത്തോലിക്കാ കോൺഗ്രസ്. ദിവസങ്ങളായി കലാപാന്തരീക്ഷം തുടരുന്ന മണിപ്പുരിൽ അടിയന്തരമായി സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നു സംഘടന ആവശ്യപ്പെട്ടു.

സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നതു വളരെയേറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വീടുകളും മറ്റും തുടർച്ചയായി ആക്രമിക്കപ്പെടുന്നത് ആസൂത്രിത നീക്കമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മണിപ്പൂർ ജനതയെ ഈ സംഘർഷത്തിലേക്കു നയിച്ചതിൽ സംസ്ഥാന സർക്കാരിനുള്ള പങ്ക് വലുതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group