മണിപ്പൂർ സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചു വരണം : ബിഷപ്പ് കൗൺസിൽ

സംഘർഷം അവസാനിപ്പിച്ച് മണിപ്പൂർ സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങിവരണമെന്ന ആഹ്വാനവുമായി നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ റീജണ്‍ ബിഷപ്സ് കൗണ്‍സില്‍.

അക്രമം ഒന്നിനുമുള്ള ശാശ്വതമായ പരിഹാരമല്ലെന്നും അക്രമം എപ്പോഴും കൂടുതല്‍ അക്രമത്തിലേക്ക് നയിക്കുമെന്നും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ റീജണല്‍ ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റായ ആര്‍ച്ചുബിഷപ് ജോണ്‍ മൂലച്ചിറ പറഞ്ഞു. മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്നത് ദുഃഖകരവും ഭയപ്പെടുത്തുന്നതുമായ കാര്യങ്ങളാണെന്നും അത് നമ്മുടെ യഥാര്‍ത്ഥ സ്വത്വമല്ല വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറ്റാണ്ടുകളായി വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങള്‍ സഹവര്‍ത്തിത്വത്തോടെ ജീവിച്ച നാടാണ് മണിപ്പൂരെന്നും അപവാദപ്രചരണങ്ങളുടെ പേരില്‍ ആ ഐക്യത്തിന് ഭംഗം വരാനിടയാകരുതെന്നും ബിഷപ്സ് കൗണ്‍സില്‍ ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group