മാന്നാനം കൃപാഭിഷേകം ബൈബിൾ കൺവെൻഷന്‍ 26 മുതൽ

കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ ഈ മാസം 26 മുതൽ ആരംഭിക്കും. മാന്നാനം ആശ്രമദേവാലയത്തിൽ വെച്ച് വൈകുന്നേരം നാലു മുതൽ രാത്രി 9.30 വരെയായിരിക്കും മുപ്പതാം തീയതി വരെ നടക്കുന്ന ഈ ആത്മീയ ശുശ്രൂഷ.

കൺവെൻഷന് അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ നേതൃത്വം നൽകും. കൺവെൻഷൻ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ നിന്നു മാന്നാനത്തേക്കും മാന്നാനത്തുനിന്നും യാത്രയ്ക്കു വേണ്ട സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . രോഗികൾക്കും പ്രാ യമായവർക്കും കൺവൻഷനിൽ സംബന്ധിക്കുന്നതിനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാന്നാനം ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ സി എംഐ അറിയിച്ചു.

കൺവെൻഷന്റെ ഒരുക്കശുശ്രൂഷ നടന്നു. നാഗമ്പടം സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രം ഡയറക്ടർ മോൺ. സെബാസ്റ്റ്യൻ പുവത്തിങ്കൽ ഒരുക്കശുശ്രൂഷയ്ക്കു കാർമികത്വം വഹിച്ചു. 200 വോളണ്ടിയേഴ്സ് ഒരുക്ക ശുശ്രൂഷയിൽ സംബന്ധിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group