പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ പ​ര​മാ​ധ്യ​ക്ഷ​നായി മാ​ർ ആ​വാ റോ​യേ​ൽ…

എ​​​ർ​​​ബി​​​ൽ :ആ​​​ഗോ​​​ള പൗ​​​ര​​​സ്ത്യ ക​​​ൽ​​​ദാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​നാ​​​യി മാ​​​ർ ആ​​​വാ റോ​​​യേ​​​ൽ എ​​​പ്പി​​​സ്കോ​​​പ്പ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മാ​​​ർ മീ​​​ലി​​​സ് സ​​​യ്യ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​റാ​​​ഖി​​​ലെ എ​​​ർ​​​ബി​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​ന​​​ഡി​​​ലാ​​​ണ് സ​​​ഭ​​​യു​​​ടെ 122-ാമ​​​തു പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സാ​​​യി നി​​​ല​​​വി​​​ൽ കാ​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ ബി​​​ഷ​​​പ്പാ​​​യ മാ​​​ർ ആ​​​വാ റോ​​​യേ​​​ൽ എ​​​പ്പി​​​സ്കോ​​​പ്പ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. സ​​​ഭ​​​യു​​​ടെ 121-ാം പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് മാ​​​റ​​​ൻ മാ​​​ർ ഗീ​​​വ​​​ർ​​​ഗീ​​​സ് സ്ലീ​​​വ മൂ​​​ന്നാ​​​മ​​​ൻ സ്ഥാ​​​ന​​​ത്യാ​​​ഗം ചെ​​​യ്ത​​​തി​​​നാ​​​ലാ​​​ണ് പു​​​തി​​​യ പാ​​​ത്രി​​​യാ​​​ർ​​​ക്കി​​​സി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.നി​​​ല​​​വി​​​ൽ സ​​​ഭ​​​യു​​​ടെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കാ​​​ലി​​​ഫോ​​​ർ​​​ണി​​​യ ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ എ​​​പ്പി​​​സ്കോ​​​പ്പ​​​യും പ​​​രി​​​ശു​​​ദ്ധ സു​​​ന്ന​​​ഹ​​​ദോ​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​ണ് നാ​​​ൽ​​​പ​​​ത്താ​​​റു​​​കാ​​​ര​​​നാ​​​യ മാ​​​ർ ആ​​​വാ റോ​​​യേ​​​ൽ.വി​​​ശു​​​ദ്ധ സ്ലീ​​​വാ തി​​​രു​​​നാ​​​ൾ ദി​​​ന​​​മാ​​​യ 13നു ​​​മാ​​​ർ മി​​​ലീ​​​സ് സ​​​യ്യാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ പു​​​തി​​​യ പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​ ചടങ്ങുകൾ ന​​​ട​​​ത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group