കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു…

കൊച്ചി: ​ഗാഡ്​ഗിൽ- കസ്തൂരി രം​ഗൻ റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി ഇ. എസ്. എ. വില്ലേജുകൾ നിർണ്ണയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ. സി. ബി. സി. പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു. ഈ മാസം 21-ാം തിയതി മെത്രാൻമാരടങ്ങുന്ന പ്രതിനിധി സംഘം ഡൽഹിയിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ഇ. എസ്. എ. വില്ലേജുകൾ നിർണ്ണയിച്ചതിന്റെ അപാകതകൾ ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു. കേരളം തയ്യാറാക്കിയിരിക്കുന്ന ഇ. എസ്. എ. വില്ലേജുകളുടെ ജിയോ കോർഡിനേറ്റ്സ് കൃത്യമല്ലെന്ന വ്യാപകമായ പരാതി ഉയർന്നിരുന്നു. ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇ. എസ്. എ. യിൽ നിന്ന് ഒഴിവാക്കണമെന്ന് കർഷകർ ആദ്യം മുതൽ ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാൽ കേരളം സമർപ്പിച്ച റിപ്പോർട്ട് അപൂർണ്ണതകൾ ഉള്ളതും ഭാവിയിൽ കർഷകർക്ക്  ദോഷകര മായിത്തീരുന്നതു മാണെന്ന് വ്യക്തമായിരുന്നു. അപാകതകൾ പരിഹരിച്ച് പുതിയ റിപ്പോർട്ടു സമർപ്പിക്കാൻ കേരളത്തിന് സമയം ആവശ്യമായിരിക്കുന്ന സാഹചര്യത്തിലാണ് കെ. സി. ബി. സി. പ്രസിഡന്റ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group