മരിയൻ സൈന്യം വേൾഡ് മിഷന്റെയും, മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെയും എല്ലാ മിഷൻ പ്രവർത്തനങ്ങൾക്കും പിന്തുണയറിയിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

മരിയൻ സൈന്യം വേൾഡ് മിഷന്റെയും, മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെയും എല്ലാ മിഷൻ പ്രവർത്തനങ്ങൾക്കും പിന്തുണയറിയിച്ച് സീറോമലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

മരിയൻ സൈന്യം വേൾഡ് മിഷന്റെയും, മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെയും ടീമംഗങ്ങളായ ചീഫ് എഡിറ്റർ റവ ഫാ ജെയിംസ് കുരുകിലാംകാട്ട് MST യും, മീഡിയ കോഡിനേറ്റർ അമൽ ഐ ടോമും കാക്കനാട് മേജർ എപ്പിസ്കോപ്പൽ ക്യൂരിയ കാര്യാലയത്തിൽ എത്തി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിക്കുകയും മരിയൻ സൈന്യം വേൾഡ് മിഷന്റെയും, മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെയും ഇതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

സസൂക്ഷ്മം റിപ്പോർട്ട് പരിശോധിച്ച മേജർ ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരി മരിയൻ സൈന്യത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അഭിനന്ദനവും പിന്തുണയും അറിയിച്ചു.ഇന്നത്തെ കാലഘട്ടത്തിൽ മരിയൻ വൈബ്സ് ന്യൂസ് പോർട്ടൽ ക്രൈസ്തവ സമൂഹത്തിന് നൽകുന്ന സംഭാവനകളെ പ്രത്യേകം പ്രശംസിച്ച മേജർ ആർച്ച് ബിഷപ്പ് സീറോ മലബാർ സഭയുടെ ഔദ്യോഗിക വാർത്ത മാധ്യമ വിഭാഗത്തിന്റെ ഗ്രൂപ്പുകളിലേക്ക് മരിയൻ വൈബ്സ് ന്യൂസ്പോർട്ടലിനെ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാമെന്നും അറിയിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group