ആ​ത്മീ​യ​ത​യി​ലൂ​ടെ മാ​ന​വ​ ഐ​ക്യം ഉ​റ​പ്പി​ച്ച മഹാവ്യ​ക്തി​ത്വമാണ് മാ​​​​ർ ജേ​​​​ക്ക​​​​ബ് തൂ​​​​ങ്കു​​​​ഴി പിതാവ് : മാ​ർ ജോർജ് ആ​ല​ഞ്ചേ​രി

ആ​ത്മീ​യ​ത​യി​ലൂ​ടെ മാ​ന​വ​ ഐ​ക്യം ഉ​റ​പ്പി​ച്ച മഹാവ്യ​ക്തി​ത്വമാണ് മാ​​​​ർ ജേ​​​​ക്ക​​​​ബ് തൂ​​​​ങ്കു​​​​ഴി പിതാവെന്ന് സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി പ​​​​റ​​​​ഞ്ഞു.

ലൂ​​​​ർ​​​​ദ്ദ് ക​​​​ത്തീ​​​​ഡ്ര​​​​ൽ ഹാ​​​​ളി​​​​ൽ മാ​​​​ർ തൂ​​​​ങ്കു​​​​ഴി​​​​യു​​​​ടെ മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക സു​​​​വ​​​​ർ​​​​ണ​​​​ജൂ​​​​ബി​​​​ലി​​​​യാ​​​​ഘോ​​​​ഷ​​​​വും തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത ദി​​​​ന​​​​വും ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത് പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ക​​​​ർ​​​​ദി​​​​നാ​​​​ൾ. വ്യ​​​​ക്തി​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ ഹൃ​​​​ദ​​​​യ​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളാ​​​​ക്കി മാ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള മാ​​​​ർ തൂ​​​​ങ്കു​​​​ഴി​​​​യു​​​​ടെ ക​​​​ഴി​​​​വ് അ​​​​പാ​​​​ര​​​​മാ​​​​ണ്.

മൂ​​​​ന്നു രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ ശു​​​​ശ്രൂ​​​​ഷ ചെ​​​​യ്ത മെ​​​​ത്രാ​​​​ൻ എ​​​​ന്ന ഭാ​​​​ഗ്യം ഇ​​​​പ്പോ​​​​ൾ ജീ​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രി​​​​ൽ ആ​​​​ർ​​​​ക്കു​​​​മി​​​​ല്ല. മൂ​​​​ന്നു രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലും ത​​​​ന്‍റേ​​​​താ​​​​യ മു​​​​ഖ​​​​മു​​​​ദ്ര പ​​​​തി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്ന​​​​തും ഭാ​​​​ഗ്യ​​​​മാ​​​​ണ്. പു​​​​രോ​​​​ഹി​​​​ത​​​​രോ​​​​ടു​​​​ള്ള സ്നേ​​​​ഹ​​​​വും വാ​​​​ത്സ​​​​ല്യ​​​​വും ന​​​​ൽ​​​​കി ഒ​​​​രു വൈ​​​​ദി​​​​ക സം​​​​സ്കാ​​​​ര​​​​ത്തി​​​​നു​​​​ത​​​​ന്നെ രൂ​​​​പം ന​​​​ൽ​​​​കാ​​​​ൻ മാ​​​​ർ ജേ​​​​ക്ക​​​​ബ് തു​​​​ങ്കു​​​​ഴി​​​​ക്ക് ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ണ്ടെ​​ന്നും ക​​ർ​​ദി​​നാ​​ൾ പ​​റ​​ഞ്ഞു.

ച​​​​ട​​​​ങ്ങി​​​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. മാ​​​​ർ അ​​​​പ്രേം മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, ബി​​ഷ​​പ് ഡോ. ​​വ​​​​ർ​​​​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ൽ, യാ​​​​ക്കോ​​​​ബാ​​​​യ ഭ​​​​ദ്രാ​​​​സ​​​​നാ​​​​ധി​​​​പ​​​​ൻ കു​​​​ര‍്യാ​​​​ക്കോ​​​​സ് മാ​​​​ർ ക്ലീ​​​​മി​​​​സ്, മാ​​​​ർ പീ​​​​റ്റ​​​​ർ കൊ​​​​ച്ചു​​​​പു​​​​ര​​​​യ്ക്ക​​​​ൽ, റാ​​​​യ്പു​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​ജോ​​​​സ​​​​ഫ് അ​​​​ഗ​​​​സ്റ്റി​​​​ൻ, കോ​​​​ട്ടാ​​​​ർ ബി​​​​ഷ​​​​പ് ഡോ. ​​പീ​​​​റ്റ​​​​ർ റെ​​​​മി​​​​ജി​​​​യൂ​​​​സ്, ബി​​​​ജ്നോ​​​​ർ ബി​​​​ഷ​​​​പ് മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വ​​​​ട​​​​ക്കേ​​​​ൽ, ടി.​​​​എ​​​​ൻ. പ്ര​​​​താ​​​​പ​​​​ൻ എം​​​​പി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ആശംസയ​​​​ർ​​​​പ്പി​​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group