മെൽബൺ രൂപത മെത്രാനായി മാർ ജോൺ പനന്തോട്ടത്തിൽ അഭിഷിക്തനായി

മെൽബൺ സീറോ മലബാർ രൂപതയുടെ മെത്രാനായി മാർ ജോൺ പനന്തോട്ടത്തിൽ അഭിഷിക്തനായി. മെൽബണിലെ ക്യാമ്പെൽ ഫീൽഡിലുള്ള വിളവുകളുടെ നാഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്കാ ദേവാലയത്തിലാണ്
മെത്രാഭിഷേക ചടങ്ങുകൾ നടന്നത്‌. വൈകീട്ട് 4.45ന് ബഹുമാനപ്പെട്ട മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി ദേവാലയത്തിലേക്ക് പ്രവേശിച്ചതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. മെൽബൺ രൂപത മെത്രാൻ ബിഷപ്പ് ബോസ്‌കോ പുത്തൂർ സ്വാഗതം ആശംസിച്ചു. മാർ ജോൺ പനന്തോട്ടത്തിലിനെ മെൽബൺ രൂപതയുടെ മെത്രാനായി നിയമിച്ചു കൊണ്ടുള്ള പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് ഓസ്‌ട്രേലിയായിലെ അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച്ബിഷപ്പ് ചാൾസ് ബാൽവോ വായിച്ചു. തുടർന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത്‌ സംസാരിച്ച മേജർ ആർച്ച്ബിഷപ്പ്‌ കർദ്ദിനാൾ ജോർജ് ആലഞ്ചേരി, മെൽബൺ സീറോമലബാർ രൂപത സ്ഥാപിക്കാനായി എല്ലാ സഹായവും ചെയ്തുതന്ന ഓസ്ട്രേലിയൻ കാത്തലിക്‌ ബിഷപ്സ്‌ കോൺഫ്രൻസിനും പ്രത്യേകിച്ച്‌ അന്തരിച്ച മുൻ സിഡ്നി ബിഷപ്പ്‌ ജോർജ്ജ്‌ പെല്ലിനും മെൽബൺ ബിഷപ്പായിരുന്ന ഡെന്നീസ്‌ ഹാർട്ടിനും നന്ദി പറഞ്ഞു. സിഡ്നിയിലും റോമിലും വച്ച്‌ ഓസ്ട്രേലിയൻ ബിഷപ്സ്‌ കോൺഫ്രൻസിൽ തനിക്ക്‌ ലഭിച്ച ഹൃദ്യമായ സ്വീകരണം മറക്കാനാവാത്തത്‌ ആണെന്ന് പിതാവ്‌ അനുസ്മരിച്ചു. കഴിഞ്ഞ ഒൻപതു വർഷം കൊണ്ട്‌ ഈ രൂപതയെ ഒത്തിരിയേറെ നന്മകളിലേക്ക്‌ നയിച്ച ബോസ്കോ പുത്തൂർ പിതാവിനെയും പിതാവിന്റെ വലംകൈയ്യായി നിന്ന് പ്രവർത്തിച്ച മോൺസിഞ്ഞോർ ഫ്രാൻസിൻ കോലഞ്ചേരിയെയും പിതാവ് പ്രത്യേകം അഭിനന്ദിച്ചു.

സീറോമലബാർസഭ മേജർ ആർച്ച്ബിഷപ്പ് അഭിവന്ദ്യ കർദ്ദിനാൾ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ച തിരുക്കർമ്മങ്ങളിൽ മാർ ബോസ്‌കോ പുത്തൂർ, താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ എന്നിവർ സഹകാർമ്മികരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group