ദുരിതാശ്വാസ സഹായ പദ്ധതിയുടെ ഭാഗമായി സൊസൈറ്റി ഓഫ് സെൻ്റ് വിൻസെൻ്റ് ഡി പോൾ നിർമ്മിച്ച പുതിയ വീടിൻ്റെ ആശീർവാദം മാർ ജോസഫ് കല്ലറങ്ങാട് നിർവഹിച്ചു

രൂപത ഹോം പ്രോജക്ടിൻ്റെയും കൂട്ടിക്കൽ വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായ പദ്ധതിയുടെയും ഭാഗമായി സൊസൈറ്റി ഓഫ് സെൻ്റ് വിൻസെൻ്റ് ഡി പോൾ പാലാ സെൻട്രൽ കൗൺസിലിൻ്റെ നേതൃത്വത്തിൽ വൃക്ക രോഗിയായ ഒരു നിർധന കുടുംബത്തിന് നിർമ്മിച്ച വീടിന്റെ ആശീർവാദന കർമ്മം പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട് നിർവഹിച്ചു.

രൂപത പ്രസിഡൻ്റ് ബ്ര. ബേബി ജോസഫ്, പറത്താനം ഇടവക വികാരി ഫാ. ജോസഫ് അറയ്ക്കൽ, യൂണിറ്റ്, ഏരിയ കൗൺസിൽ ഭാരവാഹികൾ, എസ് എച്ച് പ്രൊവിൻഷ്യൽ സിസ്റ്റർ ലിസ്ബത്ത് കടൂക്കുന്ന് എന്നിവർ ചേർന്ന് വീടിൻ്റെ താക്കോൽ കൈമാറി. വീട് പണിയുന്നതിനുള്ള അഞ്ച് സെൻ്റ് സ്ഥലം പറത്താനം എസ് എച്ച് മഠം ദാനമായി നൽകി ഈ കാരുണ്യ പ്രവർത്തിയിൽ പങ്കുചേർന്നു. ഈ സ്ഥലത്താണ് സൊസൈറ്റി 740 ടq. mtr വിസ്തീർണ്ണമുള്ള വീട് നിർമ്മിച്ചു നൽകിയത്. രണ്ട് ബെഡ് റൂം ഹാളും ഡൈനിങ്ങ് റൂമും അടുക്കളയും സിറ്റൗട്ടും അടങ്ങുന്നതാണ് വീട്. ഏകദേശം 7.50 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മാണം. പറത്താനം സെൻ്റ് മേരീസ് കോൺഫറൻസിലെ അംഗങ്ങൾ വീട് നിർമ്മാണത്തിന് നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group