വിശ്വാസത്തെ പ്രതിരോധിക്കാൻ ഓരോ വിശ്വാസിക്കും കഴിയണം : മാർ ജോസഫ് കല്ലറങ്ങാട്ട്

ഈ കാലഘട്ടത്തിൽ ഓരോ ക്രൈസ്തവ വിശ്വാസിയും തങ്ങളുടെ ക്രൈസ്തവ വിശ്വാസം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.എടത്വ പെരുന്നാളിനോടനുബന്ധിച്ച് ഫെറോന ദേവാലയത്തിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിശ്വാസി എന്ന നിലയിൽഓരോരുത്തരും തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കുവാൻ ശക്തമായി പ്രതിരോധിക്കുവാൻ അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

വിശ്വാസത്തെ സംരക്ഷിക്കുവാൻ നടത്തുന്ന ഓരോ പ്രതിരോധവും കുറ്റകരമായി കാണേണ്ടതില്ലന്നും ക്രൈസ്തവ വിശ്വാസo സംരക്ഷിക്കാൻ ശക്തമായി സംസാരിക്കേണ്ടി വരുന്നതും ഇടപെടേണ്ടി വരുന്നതും സ്വാഭാവികമാണെന്നും,പറഞ്ഞ ബിഷപ്പ് കഴിഞ്ഞ ദിവസങ്ങളിൽ മദ്യത്തിനെതിരെ പിതാക്കന്മാർ നടത്തിയ പോരാട്ടങ്ങൾ വിശ്വാസ പ്രതിരോധത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group