സഭയ്ക്ക് തികച്ചും യോഗ്യനായ മേജർ ആർച്ച്ബിഷപ്പാണ് മാർ റാഫേൽ തട്ടിലെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.
സഭയുടെ പ്രാർത്ഥനകൾക്ക് ദൈവം നൽകിയ വലിയ സമ്മാനമാണ് പുതിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലെന്നുo അദ്ദേഹം പറഞ്ഞു.
യോഗ്യനായ മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള ആത്മാവിന്റെ വെളിച്ചം സിനഡിലെ മെത്രാന്മാർക്കു നൽകണേയെന്നു സഭ മുഴുവനും ഒരു മാസത്തിലധികമായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ആ പ്രാർത്ഥന ഫലമണിഞ്ഞു. സിനഡിലെ മെത്രാന്മാർ പ്രാർത്ഥിച്ചും ഉപവസിച്ചും വിശുദ്ധ കുർബാനയർപ്പിച്ചും നിശബ്ദമായി ധ്യാനിച്ചും ചിന്തിച്ചും നടത്തിയ തെരഞ്ഞെടുപ്പിലൂടെയാണ് നമുക്ക് പുതിയ മേജർ ആർച്ച് ബിഷപ്പിനെ ലഭിച്ചത്. മാർപാപ്പ ഇതിന് അംഗീകാരം നൽകുകയായിരിന്നു.
വിവിധ പള്ളികളിലും സെമിനാരിയിലും തുടർന്നു വികാരി ജനറാൾ, സഹായ മെത്രാൻ എന്നീ നിലകളിലും തൃശൂർ അതിരൂപതയിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് മാർ റാഫേൽ തട്ടിലിൻ്റേത്. ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയിലും സഭയുടെ മൈഗ്രന്റ്സ് കമ്മീഷന്റെ അധ്യക്ഷനെന്ന നിലയിലും മാർ റാഫേൽ തട്ടിൽ ചെയ്തിട്ടുള്ള സേവനങ്ങൾ മഹത്തരമാണെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group