മാർച്ച് ഫോർ ലൈഫ്’: ഒരു വർഷത്തിനു ശേഷം വീണ്ടും ഒത്തുചേർന്ന് പ്രൊ -ലൈഫ് സംഘടന..

ജീവന്റെ മൂല്യം വിളിച്ചോതിക്കൊണ്ട് കൊറോണ വൈറസുമായി ബന്ധപ്പെട്ട ലോക് ഡൗണിനുശേഷം ആദ്യമായി കൊളംബിയയിൽ ശൈത്യത്തെപോലും അതിജീവിച്ച് ആളുകൾ മാർച്ച് ഫോർ ലൈഫിന്റെ വാർഷിക സമ്മേളനത്തിൽ പങ്ക്ചേർന്നു.
പ്രോ-ലൈഫ് പ്രസ്ഥാനത്തിന്l നിർണ്ണായക വർഷമായേക്കാവുന്ന 2022 -ൽ ഗർഭസ്ഥ ശിശുക്കൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു ഈ സമ്മേളനത്തിന്റെ ലക്ഷ്യം.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രകടനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമ്മേളനമാണിത്. നിലവിലുള്ള കൊറോണ വൈറസ് പ്രതിസന്ധിയും കൊളംബിയ ഡിസ്ട്രിക്റ്റിലെ കർശനമായ കോവിഡ് -19 നിയന്ത്രണങ്ങളും കാരണം പലർക്കും സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല.

2022, ജീവിതത്തിൽ ചരിത്രപരമായ ഒരു മാറ്റം കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു” – ഒത്തുചേരലിന്റെ സംഘാടകനായ മാർച്ച് ഫോർ ലൈഫിന്റെ പ്രസിഡന്റ് ജീൻ മാൻസിനി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group