‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ നാളെ ; ഒരുക്കങ്ങൾ പൂർത്തിയായി

പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവർക്കു വേണ്ടി പ്രാർത്ഥിക്കാനും അണിചേരുന്ന ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ റാലി നാളെ (സെപ്തംബർ 24)നടക്കും. ഇതിനു വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടകരായ ഫോർ ദ മാർട്ടിയേഴ്സ് പ്രവർത്തകർ അറിയിച്ചു.

പീഡിത ക്രൈസ്തവർക്കായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ ‘ഫോർ ദ മാർട്ടിയേഴ്സി’ന്റെ ആഭിമുഖ്യത്തിൽ വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിക്കുന്ന ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ൽ ആയിരങ്ങൾ അണിചേരുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകർ പറഞ്ഞു . ഇത് മൂന്നാം വർഷമാണ് ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ സംഘടിപ്പിക്കപ്പെടുന്നത്.

നാഷണൽ മാളിൽ നിന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന മാർച്ച് വൈറ്റ് ഹൗസ് പിന്നിട്ട് ജെ.ഡബ്ലിയു മാരിയറ്റ് ഹോട്ടലിൽ എത്തിച്ചേരും. തുടർന്ന്, മതപീഡനത്തിനിരയായ ക്രൈസ്തവരുടെയും അവർക്കു വേണ്ടി ശബ്ദിച്ചവരുടെയും സാക്ഷ്യങ്ങളും ഉണ്ടാകും.

ക്രൈസ്തവർക്കു നേരെയുള്ള മതപീഡനം ലോക ശ്രദ്ധയിൽ കൊണ്ടു വരിക എന്നതും റാലിയുടെ പ്രധാന ലക്ഷ്യമാണ്. മുൻവർഷങ്ങളിലേതുപോലെ ദ കാത്തലിക് കണക്റ്റ് ഫൗണ്ടേഷൻ, ഓപ്പൺഡോഴ്സ് യു.എസ്.എ, ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്, ലിബർട്ടി സർവകലാശാലയിലെ ഫ്രീഡം സെന്റർ, സ്റ്റുഡന്റ്സ് ഫോർ ലൈഫ് തുടങ്ങിയ സംഘടനകളുടെ പിന്തുണയും മാർച്ചിനുണണ്ടാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group