മരിയൻ സൈന്യം വേൾഡ് മിഷന്റെ പ്രവർത്തനം ഇനി വടക്കാഞ്ചേരിയിലും..

വടക്കഞ്ചേരി: മരിയൻ സൈന്യം വേൾഡ് മിഷൻ്റെ ജില്ലാതല ഓഫീസ് വടക്കഞ്ചേരി പഴയ പോസ്റ്റ് ഓഫീസ് റോഡിൽ ഗാലക്സി ടവറിൽ പ്രവർത്തനം തുടങ്ങി.ഓഫിസിൻ്റെ വെഞ്ചരിപ്പും ഉദ്ഘാടനവും ഫൊറോന വികാരി ഫാ.ജെയ്സൺ കൊള്ളന്നൂർ നിർവ്വഹിച്ചു.നിർദ്ദനരോഗികൾക്ക് വീൽചെയർ ,വാക്കർ ,ബെഡ് തുടങ്ങിയവ നൽകുന്ന ശീലോഹ പദ്ധതി ഫൊറോന അസിസ്റ്റൻ്റ് വികാരി ഫാ.അലൻ കുന്നുംപുറത്ത് ഉദ്ഘാടനം ചെയ്തു.സഭക്കും സഭാ നേതൃത്വത്തിനുമെതിരെ നടക്കുന്ന പ്രചരണങ്ങളിൽ നിർവ്വാഹക സമിതി ഉൽക്കണ്ഠ രേഖപ്പെടുത്തി.പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന സമകാലിന സാഹചര്യത്തിൽ ഏറെ ഗൗരവമേറിയ വിഷയമാണെന്നും യോഗം വിലയിരുത്തി. കൈക്കാരൻ വിൽസൺ കൊള്ളന്നൂർ, മരിയൻ സൈന്യം ജില്ലാ പ്രസിഡൻ്റ് ജോൺ മണക്കളം, ജനറൽ സെക്രട്ടറി ഫിലിപ്പ് കണിച്ചിപരുത, ഖജാൻജി സിജോ മുതുക്കാട്ടിൽ, ഷാജി അബ്രഹാം, ബിനോ നമ്പ്യാർ മഠത്തിൽ, സോബി മാളിയേക്കൽ എന്നിവർ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group