ഇരുപത്തിരണ്ടാം വാർഷികമാഘോഷിച്ച് മരിയൻ സൈന്യം വേൾഡ് മിഷൻ….

കാലത്തിന്റെ ഇരുളടഞ്ഞ വഴികളിൽ സത്യത്തിന്റെ പ്രകാശമായി ക്രിസ്തു സ്നേഹത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യമായി നിലകൊള്ളുന്ന മരിയൻ സൈന്യം വേൾഡ് മിഷൻ 22ന്റെ നിറവിൽ ചൈത്ര യാത്ര തുടരുന്നു..ദിവ്യകാരുണ്യവും ജീവകാരുണ്യവും ഒരു പക്ഷിയുടെ ഇരു ചിറകുകൾ ആണെന്ന പ്രബോധനം ഉൾക്കൊണ്ടുകൊണ്ട് ദിവ്യകാരുണ്യനാഥന്റെ സ്നേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പ്രാവർത്തികമാക്കുന്ന മരിയൻ സൈന്യം വേൾഡ് മിഷൻ ടീം ഇരുപത്തി രണ്ടാം വാർഷികത്തിന്റെ നിറവിൽ നിൽക്കുമ്പോൾ ദൈവം നയിച്ച വഴികളിലേക്ക് നന്ദിയോടെ തിരിഞ്ഞു നോക്കുന്നു..പ്രതിസന്ധികളും പ്രയാസങ്ങളും മൂലം ജീവിതം വഴിമുട്ടിയ ഒരുപാട് ജീവിതങ്ങൾക്ക് കൈത്താങ്ങാവാൻ ദൈവത്തിന്റെ പദ്ധതികൾ ഉൾക്കൊണ്ടുകൊണ്ട് സിജു പൗലോസ് എന്ന അനുഗ്രഹീത അല്മായ പ്രേക്ഷിതന്റെ ശ്രമഫലമായി 1999 ൽ കുറുപ്പൻതറ എന്ന സ്ഥലത്തെ മണ്ണാറപ്പാറ പള്ളിയിലെ ഫാത്തിമമാതാ കപ്പേളയിൽ സ്ഥാപിച്ച പ്രാർത്ഥന കൂട്ടായ്മയാണ് മരിയൻ സൈന്യം വേൾഡ് മിഷൻ.കൂട്ടായ്മകൾ വളർന്നുവന്നപ്പോൾ കൂട്ടായ്മയ്ക്ക് മധ്യസ്ഥം വഹിക്കുവാനായി ആറു പേരടങ്ങുന്ന സെൽ ഗ്രൂപ്പും ആരംഭിച്ചു..പ്രാർത്ഥനയിൽ അധിഷ്ഠിതമായ കൂട്ടായ്മ 2001- 2002 കാലയളവിൽ അതിന്റെ വ്യത്യസ്തമായ ശുശ്രൂഷകളിലേക്ക് ചുവടുവെച്ചു.2003 ഓടുകൂടി മരിയൻ സൈന്യം 3 രോഗികളുമായി ആതുരസേവനരംഗത്തെ കടന്നുവന്നു, തുടർന്നുള്ള കാലഘട്ടങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി ഇക്കാലയളവിൽ അനേകരെ ദൈവ ശുശ്രൂഷയിലേക്ക് വളർത്തുവാനും അങ്ങനെ ദൈവരാജ്യ ശുശ്രൂഷ വളർത്തുന്നതിനും അതിലൂടെ തിരുസഭയെ പടുത്തുയർത്തുവാനും ദൈവം ഇടയാക്കി.2015 ഓടുകൂടി മരിയൻ സൈന്യത്തിന്റെ പേര് ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് ജീവകാരുണ്യ ശുശ്രൂഷകൾ ആരംഭിച്ചു.”ഹഗ്‌ഗായി 1 : 4 ഈ ആലയം തകര്‍ന്നുകിടക്കുന്ന ഈ സമയം നിങ്ങള്‍ക്കു മച്ചിട്ട ഭവനങ്ങളില്‍ വസിക്കാനുള്ളതാണോ?”
എന്ന തിരുവചനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്കൊണ്ട് തകർച്ചയുടെ വക്കിലെത്തിയ യൂറോപ്യൻ സഭയുടെ പുനരുദ്ധാരണത്തിനായി പ്രാർത്ഥനയോടെ കാത്തിരുന്നു.2010 ദൈവിക പദ്ധതികൾ പൂർത്തീകരിക്കുവാനും യൂറോപ്പിലേക്ക് കടന്നു ചൊല്ലുവാനും സഭയുടെ പുനരുദ്ധാരണത്തിനായി പ്രാർത്ഥിക്കുവാനും പ്രവർത്തിക്കുവാനും ദൈവം ഇടയാക്കി.നിരവധി പ്രതിസന്ധികൾക്ക് നടുവിലും നിനക്ക് എന്റെ കൃപ മതി എന്ന ദൈവത്തിന്റെ സ്വരം ഉൾക്കൊണ്ടുകൊണ്ട് മരിയൻ സൈന്യം വേൾഡ് മിഷൻ എന്ന് ഈ കൂട്ടായ്മ വളരുവാൻ ദൈവം ഇടവരുത്തി.പിന്നീടുള്ള കാലഘട്ടങ്ങളിൽ ഇരുപതോളം മിനിസ്ട്രികൾക്ക് രൂപം നൽകുവാനും അവയിലൂടെ ദൈവരാജ്യത്തിന്റെ ശുശ്രൂഷകൾ നിർവഹിക്കുവാൻ വഴിത്താരകൾ തീർക്കുകയായിരുന്നു.22ന്റെ നിറവിൽ എത്തിനിൽക്കുന്ന മരിയൻ സൈന്യം വേൾഡ് മിഷൻ സുവിശേഷ വൽക്കരണത്തിന്റെ ജൈത്രയാത്ര തുടരുമ്പോൾ ദൈവരാജ്യ ശുശ്രൂഷ ചെയ്യുവാൻ ദൈവം കാണിച്ച കൃപകൾ നന്ദിയോടെ ഓർക്കുകയും കൃതജ്ഞതയോടെ ദൈവ കരുണയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group