മാര്‍ത്തോമ്മാ പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു.

അ​ല്മാ​യ​ര്‍ക്കു​വേ​ണ്ടി​യു​ള്ള ഉ​ന്ന​ത ദൈ​വ​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്ര​മാ​യ മാ​ര്‍ത്തോ​മ്മാവി​ദ്യാ​നി​കേ​ത​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മാ​ര്‍ത്തോ​മ്മാ പു​ര​സ്‌​കാ​ര​ത്തി​നാ​യി നാ​മ​നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ ക്ഷ​ണി​ച്ചു.

ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ​യും ഷീ​ല്‍ഡും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. ഭാ​ര​തീ​യ പൗ​ര​സ്ത്യ ക്രൈ​സ്ത​വ പൈ​തൃ​ക​ത്തോ​ട് ബ​ന്ധ​പ്പെ​ട്ട് ദൈ​വ​ശാ​സ്ത്രം, ക​ല, സാ​ഹി​ത്യം, വാ​സ്തു​ശി​ല്പം,പു​രാ​വ​സ്തു​ഗ​വേ​ഷ​ണം, ച​രി​ത്രം, ദൈ​വാ​രാ​ധ​ന തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ചസം​ഭാ​വ​ന​ക​ള്‍ ന​ല്കു​ന്ന​വ​രി​ല്‍നി​ന്നാ​ണ് നാ​മ​നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ​അ​ന്ത​ര്‍ദേ​ശീ​യ ത​ല​ങ്ങ​ളി​ല്‍ ക്രൈ​സ്ത​വഅ​ക്രൈ​സ്ത​വ​ഭേ​ദ​മെ​ന്യേ ആ​ര്‍ക്കും സ്വ​ന്ത​മാ​യോ മ​റ്റു​ള്ള​വ​ര്‍ക്കു​വേ​ണ്ടി​യോ നാ​മ​നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍പ്പി​ക്കാം. 2021 ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ളസം​ഭാ​വ​ന​ക​ള്‍ മാ​ത്ര​മേ പു​ര​സ്‌​കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ക​യു​ള്ളു.നാ​മ​നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ക്കൊ​പ്പം പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട വ്യ​ക്തി​യു​ടെ ഫോ​ട്ടോ, സം​ഭാ​വ​ന​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ രേ​ഖ​ക​ള്‍, മ​റ്റു ഫോ​ട്ടോ​ഗ്രാ​ഫു​ക​ള്‍, ഗ്ര​ന്ഥ​ങ്ങ​ള്‍, ലേ​ഖ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും സ​മ​ര്‍പ്പി​ക്ക​ണം.

അ​പേ​ക്ഷാ​ഫോ​റം നേ​രി​ട്ടോ, ത​പാ​ലി​ലോ ന​ല്‍കാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷാ​ഫോ​റം ജൂ​ണ്‍ 15 ന​കം സെ​ക്ര​ട്ട​റി, മാ​ര്‍ത്തോ​മ്മാ പു​ര​സ്‌​കാ​രം, മാ​ര്‍ത്തോ​മ്മാ വി​ദ്യാ​നി​കേ​ത​ന്‍, പി​ബി ന​മ്പ​ര്‍ 20, ച​ങ്ങ​നാ​ശേ​രി 686 101 കേ​ര​ള എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ച്ചി​രി​ക്ക​ണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group