നാസി തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ട വൈദികന്റെ രക്തസാക്ഷിത്വം അംഗീകരിച്ചു

നൂറോളം യഹൂദർക്ക് സംരക്ഷണം നൽകിയതിന്റെ പേരിൽ 1944-ൽ നാസികളാൽ കൊലചെയ്യപ്പെട്ട ജ്യൂസെപ്പെ ബിയോട്ടിയുടെ രക്തസാക്ഷിത്വo ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു.

1912 ൽ ഒരു കർഷക കുടുംബത്തിലാണ് ജ്യൂസെപ്പെ ബിയോട്ടിയുടെ ജനനം. 1938 ഏപ്രിൽ രണ്ടിന് രൂപതാ വൈദികനായി അദ്ദേഹം അഭിഷിക്തനായി. അനേകർക്ക് ജീവകാരുണ്യ പ്രവർത്തികൾ ചെയ്തും യുവജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ സമർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ചും സെപ്പെ എല്ലാവരുടെയും സ്നേഹിതനായി. അനേകം യഹൂദർക്കും മുറിവേറ്റവർക്കും സൈനികർക്കും അദ്ദേഹം അത്താണിയായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇറ്റലിയിൽ ജർമ്മൻ അധിനിവേശം ശക്തിപ്പെട്ടപ്പോൾ തൻ്റെ ഇടവക്കാരുടെ അവകാശ സംരക്ഷണത്തിനായി അദ്ദേഹം നിലകൊണ്ടു.

നാസികളിൽ നിന്ന് പ്രതികാര നടപടികൾ ഉണ്ടായിട്ടും വിശ്വാസികളുടെ സഹായത്തോടെ നൂറോളം യഹൂദരെ ഒളിവിൽ പാർപ്പിക്കാൻ അദ്ദേഹം സഹായിച്ചു.

ഒടുവിൽ ജൂലൈ 20 ന് സിഡോലോയിലെ ദേവാലയത്തിൽ അഭയം തേടിയിരുന്ന സെമിനാരിക്കാരോടൊപ്പം അദ്ദേഹത്തെയും അറസ്റ്റു ചെയ്യുകയും വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group