വിശ്വാസത്തിന് വേണ്ടി ജീവന്‍ കൊടുത്ത് തങ്ങളെ തന്നെ സമര്‍പ്പിച്ചവരാണ് രക്തസാക്ഷികളെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ ദൈവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനെത്തി വിശുദ്ധ കുര്‍ബാന മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു കര്‍ദ്ദിനാള്‍.
ക്രൈസ്തവ സ്‌നേഹം പകര്‍ന്ന് കൊടുക്കാന്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി രക്തസാക്ഷിയായി വധിക്കപ്പെട്ട സിസ്റ്റര്‍ റാണി മരിയ, ക്രൈസ്തവ മതം സ്വീകരിച്ചതിന്റെ പേരില്‍ മരണത്തിനു വിധിക്കപ്പെട്ട ദൈവസഹായം പിള്ള എന്നിവര്‍ ഭാരതത്തില്‍ നിന്നുള്ള രക്തസാക്ഷി കളാണ്. രക്തസാക്ഷികളുടെ എണ്ണം വര്‍ധിച്ചതോടെ ക്രൈസ്തവരുടെ എണ്ണവും വര്‍ധിച്ചു. നിനച്ചിരിക്കാത്ത സമയത്ത് വേദനകളും ക്ലേശങ്ങളും നമുക്ക് ഉണ്ടാകുമ്പോള്‍ കര്‍ത്താവില്‍ നാം ആശ്രയിക്കുന്നവരാകണം. അശരണരെ സഹായിക്കാനുള്ള സന്നദ്ധത സഭാമക്കളില്‍ കൂടുതലായി കണ്ടുവരുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group